Kerala

‘എന്‍റെ ഭാര്യയ്ക്ക് ചികിത്സ കിട്ടാന്‍ അലഞ്ഞു, അപ്പോള്‍ സാധാരണക്കാരുടെ കാര്യം എന്താകും?’ യു.പിയിലെ ബിജെപി എംഎല്‍എ

“ഒരു എംഎൽഎ ആയിട്ട് പോലും കോവിഡ് ബാധിച്ച എന്‍റെ ഭാര്യയ്ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്നില്ല. അപ്പോൾ സാധാരണക്കാരുടെ കാര്യം എന്താകും?” പറയുന്നത് ഉത്തര്‍പ്രദേശ് ഭരിക്കുന്ന പാര്‍ട്ടിയുടെ എംഎല്‍എ തന്നെ. ഫിറോസാബാദിലെ ജസ്റാനയിൽ നിന്നുള്ള ബിജെപി എംഎൽഎ രാംഗോപാൽ ലോധിയാണ് ഭാര്യയ്ക്ക് ആശുപത്രി കിടക്ക കിട്ടാൻ വേണ്ടി മണിക്കൂറുകളോളം അലഞ്ഞത്. കോവിഡ് ബാധിച്ചപ്പോള്‍ ഫിറോസാബാദിലെ ആശുപത്രിയിലായിരുന്നു എംഎൽഎയുടെ ഭാര്യ സന്ധ്യ ലോധി. പിന്നീട് ആഗ്രയിലെ കോവിഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് എംഎൽഎ കോവിഡ് ബാധിതനായി മറ്റൊരു […]

Kerala

കോവിഡ്; ഒന്നാമത് തിരുവനന്തപുരം രണ്ടാമത് മലപ്പുറം

കോവിഡ് പ്രതിദിന രോഗബാധയിൽ തിരുവനന്തപുരം ജില്ല ഒന്നാമത്. 3,494 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറമാണ് പ്രതിദിന രോഗബാധയിൽ രണ്ടാമത് 3,443 പേർക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാം സ്ഥാനത്ത തൃശൂർ ജില്ലയാണ്. 3,280 പേർക്ക് തൃശൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂർ 1838, കോട്ടയം 1713, കാസർഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് മറ്റു ജില്ലകളിൽ […]

Kerala

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 65 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 27.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് […]

Entertainment

ഡൽഹിയിലെ കോവിഡ് സെന്ററിന് രണ്ട് കോടി രൂപ സംഭാവനയുമായി ബോളിവുഡ് ബിഗ്‌ ബി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രണ്ട് കോടി രൂപ സംഭാവനയുമായി സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള സഹായവുമായി ബച്ചന്‍ രംഗത്തെത്തുന്നത്. ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കോവിഡ് സെൻറ്ററിലേക്കാണ് ബച്ചന്‍ തുക സംഭാവന നല്‍കിയത്. തിങ്കളാഴ്ച മുതല്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചു. 300 കിടക്കകൾ അടക്കം സജ്ജീകരിച്ച കോവിഡ് സെന്ററാണ് ഗുരുദ്വാരയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് വേണ്ട ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സ്, […]

India National

കൊവിഡ് ചികിത്സയ്ക്ക് ഇനി പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല; മാര്‍ഗരേഖ പുതുക്കി

കൊവിഡ് ചികിത്സാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചികിത്സയ്ക്കായി കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇനി നിര്‍ബന്ധമില്ല. കൊവിഡ് ആണെന്ന് സംശയമുണ്ടെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാം.h രോഗികള്‍ എവിടെ നിന്നുള്ളവരാണെന്ന് പരിഗണിക്കാതെ ഓക്‌സിജനും ചികിത്സയും ലഭ്യമാക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയില്ലെങ്കിലും ചികിത്സ നിഷേധിക്കരുതെന്നും നിര്‍ദേശം. നിലവില്‍ പലയിടങ്ങളിലും കൊവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവരെ മാത്രമേ ചികിത്സ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുന്നുള്ളൂ. കൂടാതെ ടെസ്റ്റ് റിസള്‍ട്ടിനായുള്ള കാലതാമസവുമുണ്ട്. അതേസമയം രാജ്യത്ത് 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് […]

India

ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡിജി മരുന്ന് കൊവിഡ് രോഗികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി

ഡിആര്‍ഡിഒ വികസിപ്പിച്ച 2-ഡിജി മരുന്ന് കൊവിഡ് ബാധിതര്‍ക്ക് ഉപയോഗിക്കാന്‍ അനുമതി. ഡിസിജിഐ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. രോഗമുക്തി വേഗത്തിലാക്കാന്‍ മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിയിച്ച സാഹചര്യത്തിലാണ് അനുമതി. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയ്ക്ക് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സ് വികസിപ്പിച്ചെടുത്ത മരുന്നിനാണ് കൊവിഡ് രോഗികളില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. 2- ഡിഓക്‌സി ഡി ഗ്ലൂകോസ് അഥവാ 2-ഡിജി എന്നാണ് മരുന്നിന് പേര് നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ ഡോക്ടര്‍ റെഡ്ഡീസ് […]

India National

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം

വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് 53.25 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 1,84,070 ഡോസ് വാക്‌സിനാണ് അനുവദിച്ചത്. രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്രയ്ക്ക് 6.03 ലക്ഷം ഡോസും കര്‍ണാടകയ്ക്ക് 3.01 ലക്ഷം ഡോസും വാക്‌സിന്‍ വിതരണം ചെയ്യും. മൂന്ന് ദിവസത്തിനകം വിതരണം ചെയ്യാനാണ് തീരുമാനം. രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിച്ചത് മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി ഇതുവരെ 17.49 കോടി ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 84 ലക്ഷം […]

Kerala

കോവിഡ് പ്രതിരോധം: ചിലയിടങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. കോവിഡ് നിയന്ത്രണം സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവമുണ്ടായി. പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണം. വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണം. കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ്തല കമ്മിറ്റികൾ ചെയ്യണം. അടിയന്തര തിരുത്തൽ […]

India

തമിഴ്നാട്ടില്‍ മേയ് 10 മുതല്‍ 24 വരെ സമ്പൂര്‍ണ്ണ ലോക്ഡൌണ്‍

കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കടുത്ത നടപടികളുമായി തമിഴ്നാട് സര്‍ക്കാര്‍. മേയ് 10 മുതല്‍ 24 വരെ സംസ്ഥാനത്ത് ലോക്ഡൌണ്‍ ഏര്‍പ്പെടുത്തി. 14 ദിവസത്തേക്കാണ് നിയന്ത്രണം. കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് സംസ്ഥാനത്ത് ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാലാണ് അടച്ചുപൂട്ടൽ തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച അധികാരമേറ്റെടുത്തതിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് ലോക്ഡൌണ്‍. മെയ് 10 മുതൽ പച്ചക്കറി, ഇറച്ചി, ഫിഷ് ഷോപ്പുകൾ, താൽക്കാലിക സ്റ്റോറുകൾ എന്നിവ ഉച്ചയ്ക്ക് 12 വരെ […]

Kerala

ലോക്ക് ഡൗണ്‍; ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍. ബംഗാളിലും അസാമിലുമൊക്കെയുള്ളവരാണ് സ്വദേശത്തേക്ക് സ്വകാര്യ ബസുകളില്‍ മടങ്ങുന്നത്. കേരളത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ തൊഴിലുടമകളാവശ്യപ്പെട്ടതോടെയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നത്. ബംഗാള്‍, അസം സ്വദേശികളാണ് തിരികെ പോകുന്നവരില്‍ അധികവും. ട്രെയിന്‍ ടിക്കറ്റ് വേഗത്തില്‍ കിട്ടാനുള്ള സാഹചര്യമില്ലാത്തതിനാല്‍ സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. 4000 രൂപ വരെയാണ് ബംഗാളിലെത്താനുള്ള ടിക്കറ്റ് നിരക്ക്. നാല് ദിവസമെടുത്താണ് നാട്ടിലെത്തുക. കൊവിഡിന് ശമനമാകുമ്പോള്‍ […]