India National

കോവിഡ് വ്യാപനം; മഹാരാഷ്ട്രയില്‍ ജൂൺ ഒന്നുവരെ കർശന നിയന്ത്രണം തുടരും

കോവിഡ്​ വ്യാപനം ​രൂക്ഷമാകുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്ക്ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. അവശ്യ സർവിസുകൾക്ക്​ നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ പരമാവധി ശ്രമിക്കണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തേക്ക് പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. രാജ്യത്ത്​ ഏറ്റവും കൂടുതൽ രോഗികളു​ള്ള സംസ്​ഥാനങ്ങളിലൊന്നാണ്​ മഹാരാഷ്ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത്​ കോവിഡ്​ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട്​ ചെയ്​തിരുന്നത്. ഇതിനു പിന്നാലെ […]

India National

ഇന്ത്യക്ക് 1200 സിലിണ്ടറുകളെത്തിച്ച് ബ്രിട്ടന്‍

കടുത്ത ഓക്സിജന്‍ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ കോവിഡ് പ്രതിരോധത്തിനായി 1200 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ബ്രിട്ടന്‍റെ സഹായം സ്വീകരിച്ചതിനൊപ്പം ഓക്സിജന്‍ എത്തിച്ച ഖത്തര്‍ എയര്‍വേയ്സിനും വിദേശകാര്യ മന്ത്രാലയ വക്താവ് നന്ദി അറിയിച്ചു. ബ്രിട്ടണില്‍ നിന്ന് 1350 ഓക്സിജന്‍ സിലിണ്ടറുകള്‍ തിങ്കളാഴ്ച ഇന്ത്യയിലെത്തിച്ചിരുന്നു. പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും അടക്കം നിരവധി സഹായങ്ങള്‍ വിദേശ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ അമേരിക്ക, ജര്‍മനി […]

Kerala

ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

India National

ഇന്ത്യയില്‍ രണ്ടുവയസ്സുമുതലുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ ഉടന്‍; രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് പരീക്ഷണ അനുമതി

ഇന്ത്യയില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. രണ്ട് മുതല്‍ 18വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആണ് അനുമതി നല്‍കിയിട്ടുള്ളത്. എയിംസ് ഡല്‍ഹി, എയിംസ് പാട്‍ന ഉള്‍പ്പടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. 525 പേരിലാണ് പരീക്ഷണം. കോവിഡിന്‍റെ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് മുന്നറിയിപ്പുകളുണ്ട്. നിലവില്‍ 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് […]

National

വീണ്ടും 4000 കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് മരണം; അഞ്ച് സംസ്ഥാനങ്ങളിൽ സ്ഥിതി രൂക്ഷം

രാജ്യത്തെ ഒരുദിവസത്തെ കോവിഡ് മരണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. 4205 പേരാണ് രോഗം​ ബാധിച്ച്​ മരിച്ചത്. 3,55,338 പേർ കോവിഡ് മുക്​തി നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ രോഗികളുടെ എണ്ണം 2,33,40,938 ആയി ഉയർന്നു. ഇതുവരെ രോഗമുക്​തി നേടിയവരുടെ എണ്ണം 1,93,82,642 ആയി. രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരിച്ചവർ 2,54,197 പേരാണ്. 37,04,099 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 17,52,35,991 പേർക്കാണ്​ ഇതുവരെ […]

World

കോവിഡ് മുക്തരില്‍ എട്ടു മാസംവരെ ആന്‍റിബോഡി നിലനില്‍ക്കും- പഠനം

കോവിഡ് മുക്തരായവരില്‍ കുറഞ്ഞത് എട്ടു മാസംവരെ കൊറോണ വൈറസിനെതിരെയുള്ള ആന്‍റിബോഡി നിലനില്‍ക്കുമെന്ന് പഠനം. ഇറ്റലിയിലെ ഐ.എസ്.എസ് നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഇറ്റലിയില്‍ കോവിഡ് ആദ്യ തരംഗത്തില്‍ രോഗം ബാധിച്ച 162 പേരെയാണ് പഠനവിധേയമാക്കിയത്. രോഗമുക്തരായ ഇവരില്‍ നിന്ന് മാര്‍ച്ച്, ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ ശേഖരിച്ച സാംപിളുകള്‍ ഉപയോഗിച്ച് വിവിധ ഘട്ടങ്ങളിലായാണ് പഠനം നടത്തിയത്. എട്ടു മാസത്തിലധികം ഇടവേളയില്‍ സാംപിള്‍ പരിശോധിച്ചു. ഇക്കാലയളവില്‍ ആന്‍റിബോഡി സാന്നിധ്യത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 162 പേരില്‍ […]

Kerala

ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് ബാധ; രോഗം സ്ഥിരീകരിക്കുന്നവരിൽ കൂടുതലും നഴ്സുമാർ

സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും നഴ്സുമാര്‍. ഒന്നാം തരംഗത്തില്‍ 455 നഴ്സുമാർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ രണ്ടാം തരംഗത്തില്‍ ഒന്നര മാസത്തിനിടെ 1180 നഴ്സുമാർ രോഗ ബാധിതരായി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, വയനാട്, ഇടുക്കി,മലപ്പുറം. ഈ ഏഴ് ജില്ലകളിലായി 1635 നഴ്സുമാര്‍ക്ക് കോവിഡ് ബാധിച്ചു. ഐ.സി.യു,വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കോവിഡ് രോഗികളുമായി ഏറ്റവും അടുത്തിടപഴകുന്നവരാണ് നഴ്സുമാര്‍. അതുകൊണ്ട് തന്നെ അവരിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം നൂറിനും […]

India National

ഗംഗാ നദിയില്‍ നൂറ് കണക്കിന് കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; പരസ്‍പരം പഴിചാരി ഉത്തര്‍ പ്രദേശും ബിഹാറും

ബിഹാറില്‍ കോവിഡ് ബാധിച്ച് മരിച്ച 150 പേരുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍. മൃതദേഹങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായി കരയ്ക്കടിഞ്ഞു. ഗംഗാ നദിയിലെ മഹദേവ് ഘാട്ടിന് സമീപമാണ് ഇത്തരത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കരയിലേക്ക് എത്തിയ മൃതദേഹങ്ങള്‍ക്ക് സമീപം നായ്ക്കള്‍ ബഹളം കൂട്ടിയതോടെയാണ് സംഭവം ആളുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന ബിഹാറിലെ ബക്‌സറിലാണ് രാജ്യത്തിനാകെ മാനക്കേടുണ്ടാക്കുന്ന സംഭവം നടന്നിരിക്കുന്നത്. പല മൃതദേഹങ്ങളും അഴുകി ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്. ഇന്ന് രാവിലെ മുതലാണ് നദിയുടെ വിവിധ ഭാഗങ്ങളില്‍ മൃതദേഹം പൊങ്ങിത്തുടങ്ങിയത്. […]

Kerala

കോവിഡ്: അഞ്ചുദിവസങ്ങൾക്കകം സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ആറു ലക്ഷമാകും

അഞ്ച് ദിവസങ്ങൾക്കകം സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷമാകുമെന്ന് മുഖ്യമന്ത്രി. 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും കൂടുകയാണ്. 4,19,726 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. ഇത് അഞ്ച് ദിവസത്തിനുള്ളിൽ ആറ് ലക്ഷത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ളത് 52 പഞ്ചായത്തുകളിലാണ്. അതിൽ തന്നെ 57 പഞ്ചായത്തുകളിൽ 500 മുതൽ 2000ത്തിനടുത്താണ് രോഗികൾ. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കൂടുന്നു. ഞായറാഴ്ച വെന്റിലേറ്ററിൽ ഉണ്ടായിരുന്നത് 1,249 […]

India National

മിനിറ്റുകള്‍ മാത്രം ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടു; ആന്ധ്രയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

ടാങ്കര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഓക്സിജന്‍ ലഭിക്കാതെ ആന്ധ്രപ്രദേശില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതിയിലെ സര്‍ക്കാര്‍ ആശുപത്രിയായ ശ്രീ വെങ്കടേശ്വര രാംനരയ്ന്‍ റുയ ആശുപത്രിയിലെ ഐസിയുവിലാണ് മരണമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം. ഏതാനും മിനിറ്റുകള്‍ മാത്രമാണ് വൈകിയത് എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഓക്സിജന്‍റെ അഭാവം മൂലം മരണം നടന്നതയി ജില്ലാ കലക്ടര്‍ എം ഹരി നാരാണയും വ്യക്തമാക്കി. 11 പേര്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ […]