Kerala

സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാം: വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൂടുതല്‍ കുരങ്ങുവസൂരി ബാധ സ്ഥിരീകരിച്ചേക്കാമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ രോഗം ബാധിച്ച മൂന്ന് പേരുടേയും സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരുടേയും സാമ്പിളുകള്‍ നെഗറ്റീവാണ്. കേസുകള്‍ ഉയര്‍ന്നേക്കാമെങ്കിലും കുരങ്ങുവസൂരിയെക്കുറിച്ച് അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കുരങ്ങ് വസൂരിക്ക് വ്യാപനശേഷി കുറവാണെങ്കിലും ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് സാധ്യതയെന്ന് ആരോഗ്യമന്ത്രി വിലയിരുത്തി. ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് കണക്കുകള്‍ സംബന്ധിച്ച കേന്ദ്രവിമര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. […]

National

സൗജന്യ ബൂസ്റ്റര്‍ ഡോസ്: വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്ക്: കേന്ദ്ര സര്‍ക്കാര്‍

18 വയസിനു മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് സൗജന്യമായി നല്‍കും. വെള്ളിയാഴ്ച മുതല്‍ 75 ദിവസത്തേക്കാണ് സൗജന്യ വാക്സീന്‍ ലഭിക്കുക. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് സൗജന്യമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 18 മുതല്‍ 59 വരെ വയസ് പ്രായമുള്ള രാജ്യത്തെ 77 കോടിയുള്ള ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് നിലവില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. അറുപത് വയസ്സിന് മുകളിലുള്ളവരും കൊവിഡ് മുന്‍നിര പോരാളികളുമായ 16 കോടിയോളം വരുന്നവരില്‍ 26 ശതമാനം പേരും ബൂസ്റ്റര്‍ഡോസ് […]

National

രാജ്യത്ത് ഒമിക്രോണിന്റെ പുതിയ വകഭേദം; കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ആദാനോം ഗെബ്രിയേസസ് പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ പറഞ്ഞു. ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ […]

Kerala

കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ നിർദ്ദേശം; എറണാകുളത്തും, തിരുവനന്തപുരത്തും പ്രത്യേക ജാഗ്രത

സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് കൊവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ 1000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രത നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി. ആശുപത്രികളിലും ഐസിയുവിലും ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. 27,991 ആക്ടീവ് കേസുകളുണ്ടായിരുന്നതില്‍ 1285 പേര്‍ ആശുപത്രികളിലും 239 പേര്‍ ഐസിയുവിലും 42 വെന്റിലേറ്ററുകളിലും […]

National

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

Covid India Updates: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35 ശതമാനമാണ്. ഇന്നലെ 30 മരണങ്ങൾ രേഖപ്പെടുത്തിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,902 സജീവ കേസുകളുടെ വർധനവ് രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ സജീവ കേസുകൾ 99,602 ആയി ഉയർന്നു, ഇത് […]

National

കുറയാതെ കൊവിഡ്; അവലോകന യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസി എം ആർ, എൻ സിഡി സി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. കൊവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദേശിച്ചേക്കും. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട്ട് ചെയ്തു. […]

National

രാജ്യത്ത് എണ്ണായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികൾ

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 8822 പേർക്കാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. രണ്ട് ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം 82 ശതമാനവും മഹാരാഷ്ട്രയിൽ 80 ശതമാനവും വർധിച്ചു.  1118 പേർക്കാണ് ഇന്നലെ ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2956 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാജ്യത്ത് കൊവിഡ് പ്രതിദിന കണക്ക് ഗണ്യമായ കുറഞ്ഞിരുന്നെങ്കിലും ഇന്നലെ കേരളം, തെലങ്കാന, ഉൾപ്പടെ […]

National

രാജ്യത്തെ 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ

രാജ്യത്തെ 8000 കടന്ന് പ്രതിദിന കൊവിഡ് കേസുകൾ. 24 മണിക്കൂറിനിടെ 8329 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 10 പേർ മരിച്ചു. രോഗ മുക്തി നിരക്ക് 98.69 ആയി കുറഞ്ഞു. കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. മഹാരാഷ്ട്രയിൽ ഇന്നലെ മൂവായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. പകുതിയിലേറെ കേസുകളും മുംബൈയിൽ നിന്നാണ്.ഡൽഹിയിലും രോഗബാധിതരുടെ എണ്ണം ഉയർന്നു. സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് മൂന്ന് ശതമാനമായി ഉയർന്നു.

World

രാജ്യത്തേക്കെത്തുന്ന വിമാനയാത്രക്കാര്‍ക്കുള്ള കൊവിഡ് പരിശോധന നിര്‍ത്താനൊരുങ്ങി അമേരിക്ക

രാജ്യത്തേക്കെത്തുന്നവര്‍ക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനായി വിമാന യാത്രക്കാര്‍ക്കുള്ള നിര്‍ബന്ധിത കൊവിഡ് പരിശോധന ഞായറാഴ്ച മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി കെവിന്‍ മുനോസിന്റെ കാര്യാലയമാണ് ഈ വിവരം പുറത്തുവിട്ടത്. 2020 ന്റെ തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് പടിപടിയായി നീങ്ങുന്നത്. കൊവിഡ് മൂലം സമ്മര്‍ദം നേരിട്ട എയര്‍ലൈന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ കൂടിയാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കപ്പെടുന്നുണ്ടെങ്കിലും അമേരിക്കയില്‍ […]

National

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ 5,233 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെക്കാൾ 41% കേസുകളുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മാർച്ചിന് ശേഷം ഇതാദ്യമായാണ് കൊവിഡ് കണക്കുകൾ അയ്യായിരത്തിന് മുകളിൽ എത്തുന്നത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,881 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 1,242 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 450 പേർക്കും തമിഴ്‌നാട്ടിൽ 144 പേർക്കും ഗുജറാത്തിൽ 72 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ […]