കേരളത്തിൽ ഇന്ന് 18,853 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂർ 1766, ആലപ്പുഴ 1337, കോഴിക്കോട് 1198, കണ്ണൂർ 856, കോട്ടയം 707, പത്തനംതിട്ട 585, കാസർഗോഡ് 560, ഇടുക്കി 498, വയനാട് 234 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, […]
Tag: Covid 19
സംസ്ഥാനത്ത് ഇന്ന് 19,760 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 194 മരണം
കേരളത്തില്‍ ഇന്ന് 19,760 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല് സാമ്പിള്‍, […]
ആശുപത്രി ബില്ല് 19 ലക്ഷം; പരാതിയുമായി കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കള്‍
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മക്കൾക്ക് സ്വകാര്യ ആശുപത്രി നൽകിയത് 19ലക്ഷം രൂപയുടെ ബില്ല്. 23 ദിവസത്തെ ചികിത്സയ്ക്കാണ് വന്‍ തുക ഈടാക്കിയത്. സംഭവത്തില്‍ മക്കള്‍ തിരുപ്പൂർ ജില്ല കലക്ടർക്ക് പരാതി നൽകി. തിരുപ്പൂരിലെ കനകംപാളയം സ്വദേശി എം. സുബ്രമണ്യൻ എന്ന 62കാരന്‍ മെയ് 25നാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗബാധിതനായ അദ്ദേഹത്തെ പെരുമനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായിരുന്നു. എന്നാൽ അഞ്ചുദിവസം കഴിഞ്ഞതോടെ മോശമാകാൻ തുടങ്ങി. ഇതിനു പിന്നാലെ അത്യാഹിത […]
ഇന്ന് ലോക പുകയില വിരുദ്ധ ദിനം
ഇന്ന് ലോക പുകയില വിരുദ്ധ ദിനം. കോവിഡും പുകവലിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . അത് കൊണ്ട് തന്നെ മഹാമാരിക്കാലത്തെ പുകയില വിരുദ്ധ ദിനത്തിന് പ്രസ്കതി ഏറെ ആണ്. ‘പുകയില ഉപേക്ഷിക്കാൻ പ്രതിജ്ഞാബദ്ധം’ എന്ന തലക്കെട്ടിലാണ് ഈ വർഷത്തെ പുകയില വിരുദ്ധ ദിനാചരണം. ലോകത്ത് ഓരോ വർഷവും എൺപതു ലക്ഷത്തോളം പേർ പുകവലി മൂലമോ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം മൂലമോ മരിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക് . പുകവലിക്കാർക്ക് കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യത ഏറെയാണെന്ന് […]
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 1.52 ലക്ഷം, 52 ദിവസത്തിനിടെയുള്ള കുറഞ്ഞ കണക്ക്
ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളുടെ 1.52 ലക്ഷമായി കുറഞ്ഞു. 52 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും താഴ്ന്ന കണക്കാണിത്. 24 മണിക്കൂറിനിടെ 1,52,734 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2.80 കോടിയാളുകൾക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 3128 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ 3,29,100 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. തുടർച്ചയായി ഏഴാം ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെയാണ്. തമിഴ്നാട് (28,864), കർണാടക (20,378), […]
കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; എറണാകുളത്ത് ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കേസ്
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാൾ കൂടിയ വിലയ്ക്ക് കോവിഡ് പ്രതിരോധ ഉത്പന്നങ്ങൾ വിറ്റതിന് എറണാകുളം റൂറൽ ജില്ലയിൽ ഇരുപത് മെഡിക്കൽ സ്റ്റോറുകൾക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് ടീമായി തിരിഞ്ഞ് പരിശോധന നടത്തിയത്. കോതമംഗലം, പറവൂർ, അങ്കമാലി, പറവൂർ, മുവാറ്റുപുഴ, ഊന്നുകൽ, കല്ലൂർക്കാട്, പോത്താനിക്കാട്, പെരുമ്പാവൂർ, കൂത്താട്ടുകുളം, പുത്തൻകുരിശ് , ഞാറക്കൽ തുടങ്ങിയ സ്റ്റേഷൻ പരിധികളിലെ മെഡിക്കൽ ഷോപ്പുകളിലാണ് അമിതവില ഈടാക്കിയത്. കോവിഡ് പ്രതിരോധത്തിന് അത്യന്താപേക്ഷിതമായ മാസക്ക്, സാനിറ്റൈസർ തുടങ്ങി […]
അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി
കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രവിലക്ക് പരിഷ്‌കരിക്കുകയാണ് ഡി.ജി.സി.എ ചെയ്തത്. അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച് ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുമെന്നും ഡി.ജി.സി.എ കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. […]
നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ: കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ കേന്ദ്രം നീട്ടി
കോവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങള്‍ കേന്ദ്ര സർക്കാർ നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. നിലവിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ പ്രാദേശികമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ആശുപത്രി ബെഡുകളുടെ വിനിയോഗം 60 ശതമാനത്തിന് മുകളിലോ ഉള്ള ജില്ലകളിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവണം. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രാദേശിക […]
ഇന്ന് 24,166 പേര്‍ക്ക് കോവിഡ്; 181 മരണം
കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,232 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല് സാമ്പിള്‍, സിബി […]
കോവിഡ് വ്യാപനത്തിൽ കുറവ്; ജാഗ്രതയിൽ വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി
കോവിഡ് വ്യാപനത്തിൽ കുറവുണ്ടെങ്കിലും ആശ്വസിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിക്കുന്നതിനേക്കാൾ രോഗമുക്തി ഉണ്ടാകുന്നുണ്ട്. എന്നാല്‍, ജാഗ്രതയിൽ തരിമ്പും വീഴ്ച വരുത്തരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. ഐ.സി.യു വെന്‍റിലേറ്ററുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറച്ച് നാൾ കൂടി നീളും. ആശുപത്രികളിൽ തിരക്കുണ്ടാകാതിരിക്കുന്നത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വാക്സിനെടുത്താലും രോഗബാധ ഉണ്ടാകും. രോഗവാഹകരാകാനുള്ള സാധ്യതയുമുണ്ട്. വാക്സിൻ എടുത്തെന്നു കരുതി അശ്രദ്ധ പാടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. മറ്റു രോഗമുള്ളവർ ഒരു […]