Kerala

മാനദണ്ഡങ്ങള്‍ മറികടന്ന് കോവിഡ് നിയന്ത്രണങ്ങള്‍; പൊലീസ് പൊതുജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപണം

സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ കോവിഡ് നിയന്ത്രങ്ങളുടെ പേരിൽ പൊലീസ് വ്യാപാരികളെയും പൊതുജനങ്ങളെയും പീഡിപ്പിക്കുന്നതായി ആരോപണം. കാസർകോട് മേൽപറമ്പ് പൊലീസാണ് ചെമ്മനാട് പഞ്ചായത്തിൽ മാനദണ്ഡങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാർ പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. പുതിയ നിർദേശം അനുസരിച്ച് ഒരാഴ്ചയിലെ ശരാശരി ടി.പി.ആര്‍ നിരക്കിന്‍റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളില്‍ കാറ്റഗറി തിരിച്ചാണ് ലോക്ക്ഡൗൺ നിയന്ത്രണം ഏർപ്പെടുത്തുന്നത്. കാസർകോട് ചെമ്മനാട് പഞ്ചായത്ത് ബി കാറ്റഗറിയിലാണ്. അതായത് ശരാശരി ടി.പി.ആർ നിരക്ക് 20 ശതമാനത്തിന് താഴെ. […]

India National

രാജ്യത്ത് 62,224 പേർക്കു കൂടി കോവിഡ്; ചികിത്സയിലുള്ള രോഗികള്‍ ഒമ്പത് ലക്ഷത്തില്‍ താഴെ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,07,628 പേർക്ക്​ രോഗമുക്തിയുണ്ടായി. 2542 പേർ രോഗം​ ബാധിച്ച്​ മരിക്കുകയും ചെയ്​തുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ള കോവിഡ്​ രോഗികളുടെ എണ്ണം ഒമ്പത്​ ലക്ഷത്തിൽ താഴെയെത്തിയത് ആശ്വാസമാവുകയാണ്. 8,65,432 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. ഇതുവരെ 2,96,33,105 പേർക്കാണ് രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 2,83,88,100 പേർക്ക്​ രോഗമുക്തിയുണ്ടായി. 3,79,573 പേർ രോഗം ബാധിച്ച്​ മരിച്ചു. നിലവില്‍ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലാണ്​ ഭൂരിഭാഗം കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. […]

Kerala

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു; ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് 7719 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 161 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. കൊവിഡ് ബാധിച്ച് 1,13,217 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരം, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് താഴെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ രീതിയില്‍ മാറ്റം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണങ്ങള്‍ […]

Kerala

ഇന്ന് 7719 പേര്‍ക്ക് കോവിഡ്; 161 മരണം

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327, കാസര്‍ഗോഡ് 326, ഇടുക്കി 171, വയനാട് 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Kerala

സംസ്ഥാനത്ത് ഇന്ന് 14233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499, പത്തനംതിട്ട 479, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,096 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Kerala

14,424 പേര്‍ക്ക് കോവിഡ്; 194 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂര്‍ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ 848, കണ്ണൂര്‍ 750, ഇടുക്കി 673, കോട്ടയം 580, കാസര്‍ഗോഡ് 443, പത്തനംതിട്ട 429, വയനാട് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ […]

Kerala

പ്രതിദിന നിരക്കിൽ നേരിയ ആശ്വാസം; ഇന്ന് 9313 പേര്‍ക്ക് കൊവിഡ്

കേരളത്തില്‍ ഇന്ന് 9313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1481, പാലക്കാട് 1028, എറണാകുളം 968, തൃശൂര്‍ 925, മലപ്പുറം 908, കൊല്ലം 862, ആലപ്പുഴ 803, കോഴിക്കോട് 659, കോട്ടയം 464, കണ്ണൂര്‍ 439, ഇടുക്കി 234, കാസര്‍ഗോഡ് 215, പത്തനംതിട്ട 199, വയനാട് 128 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.https://10191203b4acde23734ffd1b0cdca697.safeframe.googlesyndication.com/safeframe/1-0-38/html/container.html കഴിഞ്ഞ 24 മണിക്കൂറിനിടെ 70,569 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

India National

രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണം കോവിഡിന്‍റെ ഡെൽറ്റ വകഭേദമെന്ന് പഠനം

ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വകഭേദമാണ് (B.1.6.617.2) രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമെന്ന് പഠനം. രണ്ടാം തരംഗത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഇന്ത്യൻ സാര്‍സ് കോവ്2 ജീനോമിക് കൺസോഷ്യവും നാഷണൽ ഡിസീസ് കൺട്രോൾ സെന്‍ററും ചേർന്നാണ് പഠനം നടത്തിയത്. കോവിഡിന്റെ യു.കെ വകഭേദമായ ആൽഫയെക്കാൾ കൂടുതൽ മാരകമാണ് ഡെൽറ്റ വകഭേദമെന്നും പഠനത്തിൽ പറയുന്നു. ആൽഫ വകഭേദത്തെക്കാൾ 50 ശതമാനം കൂടുതൽ വ്യാപനശേഷി ഡെൽറ്റ വകഭേദത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജീനോമിക് സീക്വൻസിങിലൂടെ 12,200 ലേറെ വകഭേദങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ […]

Kerala

സൗജന്യ വാക്സിനേഷന് കേരളം സജ്ജമെന്ന് ധനമന്ത്രി

സർക്കാരിന്‍റെ ചെലവിലാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. 18നും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷനായി 1000 കോടി വകയിരുത്തിയിട്ടുണ്ട്. വാക്സിന്‍ ഗവേഷണം ആരംഭിക്കും. വാക്സിൻ ഉത്പാദത്തിന് സ്വന്തം നിലക്ക് ശ്രമം നടക്കുന്നുണ്ട്. സമ്പൂര്‍ണ്ണ വാക്സിനേഷന് കേന്ദ്രത്തിന്‍റെ വാക്സിന്‍ നയം തടസം സൃഷ്ടിക്കുന്നു. കേന്ദ്രത്തിന്‍റെ വാക്സിന്‍ നയം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. 150 മെട്രിക് ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്‍റ് സ്ഥാപിക്കും. സെപ്തംബറോടെ ടെണ്ടര്‍ വിളിക്കും. പീഡിയാട്രിക് ഐ.സി.യുകൾ വർദ്ധിപ്പിക്കും. 20000 കോടിയുടെ കോവിഡ് രണ്ടാം തരംഗ പാക്കേജ് […]

India National

കോവിഡ് കേസുകള്‍ കുറഞ്ഞു; മഹാരാഷ്ട്ര ഘട്ടം ഘട്ടമായി അണ്‍ലോക്ക് ചെയ്യും

കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അ‌ഞ്ചു ശതമാനമോ അതില്‍ താഴെയോ ഉള്ള, ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 25 ശതമാനത്തില്‍ താഴെയെത്തിയ ജില്ലകളാണ് ഒന്നാംഘട്ടത്തില്‍ അണ്‍ലോക്ക് ചെയ്യുക. ഇവിടങ്ങള്‍ പൂര്‍ണമായി തുറന്നിടാനും സാധാരണഗതിയില്‍ പ്രവർത്തനങ്ങള്‍ തുടരാനും അനുവദിക്കും. മാളുകള്‍, തിയേറ്ററുകള്‍, സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം. കല്ല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്കും […]