കൊവിഡ് വ്യാപനത്തില്‍ കേരളം ആശങ്കപ്പെടേണ്ട സംസ്ഥാനമെന്ന് കണ്ടെത്തല്‍. ഐസിഎംആറിന്റെതാണ് നിഗമനം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തില്‍ ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്ത് 80 ജില്ലകളില്‍ ഇപ്പോഴും ഉയര്‍ന്ന ടിപിആര്‍ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. മഹാരാഷ്ട്ര, കേരളം, തമിഴ്‌നാട്, ബംഗാള്‍, ഒഡീഷ എന്നിവയാണ് ആശങ്ക നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ദേശീയ നിരക്കിനെക്കാളും ഉയര്‍ന്ന തോതിലാണ് ഇവിടെ കൊവിഡ് കേസുകളിലെ വര്‍ധനയുണ്ടാകുന്നത്. പ്രതിദിനം നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് […]
Tag: Covid 19
ആരോഗ്യ മേഖലയ്ക്ക് 50,000 കോടി; പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രം
കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനിടെ പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസർക്കാർ. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിൽ ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മേഖലകൾക്ക് 60,000 കോടിയും ലഭ്യമാകും. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് പദ്ധതിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. എട്ട് പദ്ധതികളാണ് കൊവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇവയിൽ നാല് പദ്ധതികൾ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി […]
കൊവിഡ് മൂന്നാം തരംഗം; സാമ്പത്തിക പാക്കേജുമായി കേന്ദ്രം
കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സാമ്പത്തിക പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഇരുപതിനായിരം കോടി രൂപയുടേതാണ് സാമ്പത്തിക പാക്കേജ്. ആരോഗ്യ – ധനകാര്യമന്ത്രാലയങ്ങളാണ് പാക്കേജ് തയ്യാറാക്കുന്നത്. രണ്ടാം തരംഗം നിയന്ത്രണ വിധേയമായെങ്കിലും രാജ്യത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത് കണക്കിലെടുത്താണ് ആരോഗ്യ ധനകാര്യ മന്ത്രാലയങ്ങള്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ഒരുക്കുന്നത്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും ഊന്നല്‍. അടിസ്ഥാന സാമ്പത്തിക മേഖലയിലെ പദ്ധതികളും ആലോചനയുണ്ട്. ഒന്നാം തരംഗം സമയത്ത് […]
രാജ്യത്ത് 54,069 പേര്‍ക്ക് കൂടി കൊവിഡ്; 1,321 മരണം
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ അര ലക്ഷത്തിന് മുകളില്‍ തുടരുന്നു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളെ അപേക്ഷിച്ച് ഇന്നത്തെ കേസുകളില്‍ നേരിയ വര്‍ധനവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,069 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,321 പേര്‍ മരിച്ചു. അതേസമയം, ഡെല്‍റ്റ പ്ലസ് വൈറസ് പടര്‍ന്നു പിടിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലായി 40 ലധികം പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പുതിയ […]
ഡെൽറ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും
ഡെൽറ്റ പ്ലസ് വകഭേദം വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും. ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ പേർക്ക് സ്ഥിരീകരിക്കാനുളള സാധ്യത കണക്കിലെടുത്താണ് വാക്‌സിനുകളുടെ ശേഷി പരിശോധിക്കാൻ ഐസിഎംആർ ഒരുങ്ങുന്നത്. ഡെൽറ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കൊവിഷീൽഡിനും ഡെൽറ്റ പ്ലസിനെയും പ്രതിരോധിക്കാൻ ശേഷിയുണ്ടെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നാല്പതോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും […]
സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍
സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം. ഒരേസമയം പരമാവതി 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുക. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ രണ്ട് ദിവസവും ബാങ്കിലെത്താന്‍ അനുവാദമില്ല. ടിപിആര്‍ 16 ല്‍ താഴെയുള്ള മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലിക്കെത്താം. എന്നാല്‍ സി വിഭാഗത്തിലുള്ളയിടങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ക്കാണ് അനുമതിയുള്ളത്. […]
കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട കടപ്രയിൽ ഇന്ന് മുതൽ വ്യാപക പരിശോധന
കൊവിഡ് ഡെൽറ്റ പ്ലസ് വകദേദം സ്ഥിരീകരിച്ച പത്തനംതിട്ട കടപ്രയിൽ ഇന്നു മുതൽ വ്യപക പരിശോധന. കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ജിനോമിക് പരിശോധനക്ക് അയക്കും. കടപ്ര പഞ്ചായത്തിലെ 14ാം വാർഡിൽ ഇരുപത്തിനാല് മണിക്കൂർ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തി. ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കടപ്രയിലെ 14ാം വാർഡിൽ നിലവിൽ 18 കൊവിഡ് ബാധിതരാണുള്ളത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്ക് ഇന്നലെ ആന്റിജൻ പരിശോധന നടത്തിയിരുന്നു. ഇന്ന് മുതൽ പഞ്ചായത്തിൽ നിന്ന് കൂടുതൽ ആർടിപിസിആർ സാമ്പിളുകൾ ശേഖരിച്ച് കൊവിഡിന്റെ പുതിയ വകഭേദങ്ങൾ […]
കൊവിഡിനെ പിടിച്ചുകെട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന; കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിനല്ല, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങി കൊവിഡിനെ പിടിച്ചുക്കെട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. നഷ്ടപരിഹാരം നല്‍കാന്‍ പദ്ധതികള്‍ രൂപീകരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ നിലപാട് അറിയിച്ചത്. നഷ്ട പരിഹാരം നല്‍കാന്‍ പണമില്ല എന്നതല്ല വിഷയമെന്ന് സോളിസിറ്റര്‍ ജനറല്‍ […]
സംസ്ഥാനത്ത് ഇന്ന് 11361 പേര്‍ക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]
മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത; കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
കൊവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. വാക്‌സിനേഷന്‍ എടുത്തവരിലും വൈറസ് കടക്കാമെന്നും അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സ്ഥലത്തും വീടുകളിലും കരുതല്‍ വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഡെല്‍റ്റ വൈറസിനൊപ്പം മൂന്നാം തരംഗം കൂടി വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. അലംഭാവം കൂടുതല്‍ വ്യാപനത്തിന് സാധ്യത ഒരുക്കും. ജാഗ്രത കാട്ടിയില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെന്നും മൂന്നാം […]