Kerala

സംസ്ഥാനത്ത് 13,049 പേര്‍ക്ക് കോവിഡ്; 105 മരണം

സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി […]

Kerala

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഏഴ് മണിവരെ; പൊതുഗതാഗതം മിതമായ രീതിയില്‍

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കും. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്മീഷനുകള്‍ തുടങ്ങിയവ 25% ജീവനക്കാരെ വെച്ച് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. വ്യാഴാഴ്ച മുതല്‍ പൊതുഗതാഗതം മിതമായ നിരക്കില്‍ അനുവദിക്കും. ബാങ്കുകള്‍ നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. മാളുകളും തിയേറ്ററുകളും തുറക്കില്ല. ഹോട്ടലുകളില്‍ ഇരുന്ന് […]

India National

വിദേശയാത്രക്കാര്‍ക്ക് വാക്‌സിനില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

വിദേശയാത്രക്കാര്‍ക്ക് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കിടയിലുള്ള കാലാവധി കുറിച്ച് കേന്ദ്രസര്‍ക്കാര്‍. ആദ്യ ഡോസ് വാക്‌സിനെടുത്ത് 28 ദിവസത്തിനുള്ളില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്രസര്‍ക്കാറിന്റെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. നിലവില്‍ ആദ്യ ഡോസ് വാക്‌സിന് ശേഷം 84 ദിവസം കഴിഞ്ഞു മാത്രമേ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് ഇന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് വാക്‌സിന്‍ സൗജന്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിപക്ഷവും വിവിധ സംസ്ഥാന […]

India National

ആവശ്യമായ വാക്‌സിന്‍ സ്‌റ്റോക്കുണ്ടോ? കേന്ദ്രം കണക്ക് പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്

ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ രൂപരേഖ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ്. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ആവശ്യമായ വാക്‌സിന്‍ സ്റ്റോക്കുണ്ടോ എന്നതിന്റെ കണക്കുകള്‍ പുറത്തുവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെയും സുപ്രീംകോടതിയുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരിക്കുന്നു.എന്നാല്‍ അത്യാവശ്യക്കാര്‍ വിതരണം ചെയ്യാന്‍ മാത്രം വാക്‌സിന്‍ സ്റ്റോക്കുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ രൂപരേഖ പുറത്തുവിടാന്‍ തയ്യാറാവണം-ഖാര്‍ഗെ ട്വീറ്റ് ചെയ്തു. 18 വയസിന് […]

India National

സമ്മര്‍ദത്തിന് വഴങ്ങി നയം മാറ്റി; രാജ്യത്ത് ഇനി വാക്‌സിന്‍ സൗജന്യം

സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കും. കുട്ടികളിലുള്ള വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ പുരോഗിക്കുകയാണ്. വൈകാതെ അക്കാര്യത്തിലും സന്തോഷ വാര്‍ത്തയുണ്ടാകും. വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. വാക്‌സീന്റെ സംഭരണം പൂര്‍ണമായി ഇനി കേന്ദ്ര സര്‍ക്കാരിനു കീഴിലായിരിക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് മോദി വ്യക്തമാക്കി. ദീപാവലി വരെ […]