International

കൊവാക്‌സിന് സൗദിയില്‍ ഭാഗിക അംഗീകാരം

കൊവാക്‌സിന് സൗദി അറേബ്യയില്‍ ഭാഗിക അംഗീകാരം. ഹജ്ജ് തീര്‍ത്ഥാടനത്തിനും സൗദി സന്ദര്‍ശനത്തിനും കൊവാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കാണ് അനുമതി ലഭിച്ചത്. രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൊവാക്‌സിന്‍ ഉള്‍പ്പെടെ നാല് വാക്‌സിനുകള്‍ കൂടി സൗദി പുതുതായ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവാക്‌സിന്‍, സ്പുട്‌നിക്, സിനോഫോം, സിനോവാക് എന്നിവയ്ക്കാണ് അനുമതി നല്‍കിയത്. ജനുവരി മുതലാണ് സ്പുട്‌നിക് വാക്‌സിന് അനുമതിയുള്ളത്. ഫൈസര്‍, മൊഡേണ, ആസ്ട്രാസെനക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക് സൗദി അറേബ്യയില്‍ നേരത്തെ […]

India National

വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സമ്മതപത്രം നല്‍കണമെന്ന് ഭാരത് ബയോടെക്

ന്യൂഡല്‍ഹി: വാക്‌സിന്റെ കാര്യക്ഷമതയെ കുറിച്ച് ഗൗരവതരമായ ആശങ്കകളുയര്‍ത്തി ഭാരത് ബയോടെകിന്റെ സമ്മതപത്രം. തങ്ങള്‍ വികസിപ്പിച്ച കോവാക്സിന്‍ സ്വീകരിക്കുന്നവര്‍ കുത്തിവയ്പ്പ്‌ എടുക്കുന്നതിന് മുന്‍പായി പ്രത്യേക സമ്മതപത്രം നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല എന്നാണ് ഭാരത് ബയോടെക് പറയുന്നത്. വാക്സിന്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നും കമ്പനി പറയുന്നു. ഹരിയാനയിലെ ആറ് ജില്ലകളില്‍ കോവാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരില്‍ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ […]