India National

കോവാക്സിന് അടിയന്തരാനുമതി നിഷേധിച്ച് ലോകാരോഗ്യ സംഘടന

കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ബ്ലാക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയേക്കാൾ അപകടകരമാണ് ഈ ഫംഗസ് എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മറ്റ് രണ്ട് അണുബാധകളിൽ നിന്ന് വ്യത്യസ്തമായി യെല്ലോ ഫംഗസ് ആന്തരികാവയവങ്ങളെയാണ് ആദ്യം ബാധിക്കുന്നതെന്നും വിദഗ്ദ്ധർ പറയുന്നു. വൃത്തിയില്ലാത്ത ഭക്ഷണം, ആന്‍റി ബാക്ടീരിയൽ മരുന്നുകളുടേയും സ്റ്റിറോയിഡുകളുടേയും അമിത ഉപയോഗം, ശുചിത്വമില്ലായ്മ എന്നിവയെല്ലാം ഫംഗസ് ബാധക്ക് കാരണമാണെന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ്. രോഗപ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്ന രോഗികൾക്ക് അണുബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. യെല്ലാ […]

India

രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രം

രണ്ട് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളിൽ കോവാക്സിൻ പരീക്ഷണത്തിന് അനുമതി നല്‍കി കേന്ദ്രം കേന്ദ്രത്തിന്റെ അനുമതി. രണ്ടാം ഘട്ട പരീക്ഷണത്തിനാണ് ഡി.ജി.സി.ഐ അനുമതി നൽകിയത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ സ്വീകരിക്കാമെന്ന് വിദഗ്ധ സമിതി കേന്ദ്രത്തോട് ശിപാർശ ചെയ്തു. കോവിഷീൽഡ് വാക്സിന്‍റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള കൂട്ടാമെന്നും ശിപാർശയുണ്ട്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് കുട്ടികളിൽ വാക്സിൻ പരീക്ഷിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. സബജ്ക്ട് എക്സപേർട്സ് കമ്മിറ്റിയുടെ അനുമതിക്ക് പിന്നാലെ രണ്ട് മുതൽ 18 […]

India National

ഇന്ത്യയില്‍ രണ്ടുവയസ്സുമുതലുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ ഉടന്‍; രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്ക് പരീക്ഷണ അനുമതി

ഇന്ത്യയില്‍ കുട്ടികള്‍ക്ക് കോവിഡ് വാക്സിനേഷന്‍ നല്‍കാനുള്ള നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. രണ്ട് മുതല്‍ 18വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിന്‍റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ആണ് അനുമതി നല്‍കിയിട്ടുള്ളത്. എയിംസ് ഡല്‍ഹി, എയിംസ് പാട്‍ന ഉള്‍പ്പടെയുള്ള ആശുപത്രികളിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടക്കുന്നത്. 525 പേരിലാണ് പരീക്ഷണം. കോവിഡിന്‍റെ മൂന്നാംതരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് മുന്നറിയിപ്പുകളുണ്ട്. നിലവില്‍ 12 മുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ കോവിഡ് […]

Kerala

കേന്ദ്രം തരുന്ന വാക്സിൻ നൽകാനേ നിവൃത്തിയുള്ളൂ: മന്ത്രി ശൈലജ

പരീക്ഷണം പൂ‍ര്‍ത്തിയാകാത്ത വാക്സിന്‍ സ്വീകരിക്കില്ലെന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാനത്ത് കോവാക്സിന്‍ വിതരണം തുടങ്ങി. ഫലസിദ്ധി ഉറപ്പാക്കാത്ത വാക്സിന്‍ സ്വീകരിക്കാന്‍ സമ്മത പത്രവും എഴുതി വാങ്ങുന്നുണ്ട്. കേന്ദ്രം തരുന്ന വാക്സിൻ നൽകാനേ നിവൃത്തിയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.കോവാക്സിനിലെ പ്രശ്നങ്ങൾ ചോദിക്കേണ്ടത് കേന്ദ്രത്തോടാണെന്നും അവർ പറഞ്ഞു. കോവാക്സിൻ കുത്തിവെച്ചതിനാൽ എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പരീക്ഷണം പൂര്‍ത്തിയാകാത്തതിനാല്‍ കോവാക്സിന്‍ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ കോവാക്സിന് പാര്‍ശ്വഫലങ്ങളില്ലെന്ന് പരീക്ഷണം […]

India National

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ആദ്യം നല്‍കുക 30 കോടി പേര്‍ക്ക്, മുന്‍ഗണനാക്രമം ഇങ്ങനെ..

ഭാരത് ബയോടെകിന്‍റെ കോവാക്സിന്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങി. ആര്‍ക്കെല്ലാമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് മുന്‍ഗണനാക്രമം നിശ്ചയിക്കാനുള്ള നടപടി തുടങ്ങി. 30 കോടി ജനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കോവാക്സിന്‍ നല്‍കുക. മുന്‍ഗണനാക്രമം ഇങ്ങനെ.. 1. 1 കോടി ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആശാ പ്രവര്‍ത്തകര്‍, എംബിബിഎസ് വിദ്യാര്‍ഥികള്‍ എന്നിവര്‍ 2. 2 കോടി കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍- പൊലീസുകാര്‍, സൈനികര്‍, മുന്‍സിപ്പല്‍, കോര്‍പറേഷന്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ 3. 50 വയസ്സിന് […]

India National

ഇന്ത്യയുടെ ‘കോവാക്സിന്‍’ മനുഷ്യനില്‍ പരീക്ഷിച്ചു

ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായും സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ആണ് കോവാക്സിന്‍ വികസിപ്പിച്ചത് ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കുന്നതിന്‍റെ ആദ്യ സ്റ്റേജ് ഡല്‍ഹി എയിംസില്‍ തുടങ്ങി. കോവാക്സിന്‍റെ ആദ്യഡോസ് നല്‍കിയത് മുപ്പതുകാരനാണ്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനുശേഷം രണ്ടാമത്തെ ഡോസ് നല്‍കും. ആദ്യ രണ്ട് മണിക്കൂർ ഡോക്ടർമാരുടെ പൂർണനിരീക്ഷണത്തിലായിരിക്കും. ശേഷം വീട്ടിലേക്ക് അയക്കുമെങ്കിലും നിരീക്ഷണത്തില്‍ തന്നെ തുടരും. ഐസിഎംആറുമായും നാഷണൽ വൈറോളജി ഇൻസ്റ്റ്യൂട്ടുമായും സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് […]