National

ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവം: മരിയോൺ ബയോടെക്കിന്റെ ലൈസൻസ് റദ്ദാക്കി

ഉസ്‌ബെക്കിസ്താനിൽ ചുമ മരുന്ന് കുടിച്ച് 18 കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്-1 കഫ് സിറപ്പ് നിർമാണ കമ്പനിയുടെ ലൈസൻസ് റദ്ദാക്കി. നോയിഡ ആസ്ഥാനമായുള്ള ഫാർമസ്യൂട്ടിക്കൽ സ്ഥാപനം മരിയോൺ ബയോടെക്കിന്റെ നിർമാണ ലൈസൻസ്, ഉത്തർപ്രദേശ് ഡ്രഗ്‌സ് കൺട്രോളിങ് ആൻഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ മരിയോൺ ബയോടെക് നിർമിച്ച ഡോക്-1 കഫ് സിറപ്പ് കുടിച്ച് ഉസ്‌ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചുവെന്നാണ് ആരോപണം. സംഭവം വിവാദമായതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണം പ്രഖ്യാപിച്ചു. […]

National

18 കുട്ടികളുടെ മരണത്തിനിടയാക്കിയ സിറപ്പിന്റെ ഉത്പാദനം നിർത്തി

ഉസ്ബെക്കിസ്ഥാനിൽ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട ചുമ സിറപ്പിന്റെ നിർമ്മാണം മരിയോൺ ബയോടെക് ഫാർമ നിർത്തിവച്ചതായി കമ്പനിയുടെ നിയമ മേധാവി ഹസൻ ഹാരിസ്. മരണങ്ങളിൽ ഖേദിക്കുന്നു, സർക്കാർ അന്വേഷണം നടത്തുകയാണ്. റിപ്പോർട്ട് അനുസരിച്ച് നടപടിയെടുക്കുമെന്നും ഹസൻ ഹാരിസ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. മരുന്നിൻ്റെ സാമ്പിളുകൾ ശേഖരിച്ചു. ഉൽപ്പന്നത്തിന്റെ നിർമ്മാണം നിർത്തിവച്ചിരിക്കുകയാണ്. മറ്റ് നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നതായും ഹസൻ ഹാരിസ് കൂട്ടിച്ചേർത്തു. നോയിഡ ആസ്ഥാനമായുള്ള മരിയോൺ ബയോടെക്കിന്റെ ചുമ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്ട്. സിറപ്പിൽ […]