India

മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു

മുംബൈയിൽ കൊവിഡ് കേസുകൾ കുറഞ്ഞു. ഇന്ന് 11, 647 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചത്തെ അപേക്ഷിച്ച് 14.66% ന്റെ കുറവാണ് ഇന്നത്തെ കണക്കിൽ രേഖപ്പെടുത്തിയത്. ഒപ്പം ടിപിആർ നിരക്കും 23 ശതമാനത്തിൽ നിന്ന് 18 ശതമാനമായി. ( mumbai covid cases drops ) ഇന്നലെ 59,242 പേരെ ടെസ്റ്റ് ചെയ്തതിൽ 13,648 പേർക്കാണ് പോസിറ്റീവായത്. ഇന്ന് 62,097 പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതിൽ 11,647 പേർക്കാണ് കൊവിഡ് പോസിറ്റീവായത്. അതേസമയം, തമിഴ്‌നാട്ടിൽ പ്രതിദിന […]

India

രാജ്യത്ത് 1.68 ലക്ഷം പേർക്ക് കൊവിഡ്; 4461 ഒമിക്രോൺ കേസുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 35,875,790 ആണ്. ഇന്നലെ 277 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,84,213 ആയി. അതേസമയം, രാജ്യത്ത് 69,959 പേർ കൊവിഡിൽ നിന്നും മുക്തി നേടി. സജീവ കേസുകൾ 97,827 ആയി വർദ്ധിച്ചു. രോഗമുക്തി, സജീവ കേസുകൾ, മരണങ്ങൾ എന്നിവ മൊത്തം കേസുകളുടെ 96.36 ശതമാനവും 2.29 ശതമാനവും 1.35 […]

Health Kerala

മൂന്നാം തരംഗം; സംസ്ഥാനത്ത് മള്‍ട്ടി മോഡൽ ആക്ഷന്‍ പ്ലാന്‍

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് മൂന്ന് ഘട്ടങ്ങളായാണ് ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ആശുപത്രി അഡ്മിഷന്‍, ഐസിയു അഡ്മിഷന്‍, രോഗികളുടെ എണ്ണം എന്നിവ കണക്കിലെടുത്ത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍, നിരീക്ഷണ സംവിധാനം, ടെസ്റ്റിംഗ് സ്ട്രാറ്റജി, ഓക്‌സിജന്‍ സ്റ്റോക്ക് എന്നിവ വര്‍ധിപ്പിക്കുന്ന രീതിയിലാണ് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്. ഓരോ സൂചനകള്‍ വരുമ്പോഴും അടുത്ത ഘട്ടത്തിലേക്ക് […]

Kerala

സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്നു; പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം കടന്നത് രണ്ട് തവണ മാത്രം. സംസ്ഥാനത്ത് ദിനംപ്രതി ഒന്നരലക്ഷത്തിലധികം സാമ്പിള്‍ പരിശോധനകള്‍ നടന്ന സ്ഥലത്താണ് നിലവില്‍ പരിശോധനകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായത്. ഡിസംബര്‍ 26 മുതല്‍ ഇന്നലെ വരെയുള്ള കണക്ക് പരിശോധിച്ചാല്‍ അഞ്ചുതവണയാണ് പരിശോധന 50,000ത്തില്‍ താഴേക്ക് പോയിരിക്കുന്നത്. ഡിസംബര്‍ 26ന് നടന്നത് […]

India

ഇന്ത്യയിൽ 1.79 ലക്ഷം പേർക്ക് കൊവിഡ്; സജീവ കേസുകൾ 7 ലക്ഷം കടന്നു

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 1,79,723 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സജീവ കേസുകളുടെ എണ്ണം 7 ലക്ഷത്തിൽ എത്തി. ഇത് തുടർച്ചയായ നാലാം ദിവസമാണ് ഇന്ത്യയുടെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിൽ എത്തുന്നത്. 146 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം മരണസംഖ്യ 483,936 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമായി ഉയർന്നപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 7.92 ശതമാനമായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. […]

India

കൊവിഡ് : രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകം; പട്ടികയിൽ കേരളത്തിലെ ജില്ലകളും

കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശങ്കറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ 15 ജില്ലകളിൽ സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. പട്ടികയിൽ തിരുവനന്തപുരവും എറണാകുളവുമുണ്ട്. ജാഗ്രത കൈവിടരുതെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു മാസത്തെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്. രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ 35,000 ൽ അധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം 20,000 ന് മുകളിൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ പതിനായിരത്തിലേറെ പേർക്കും […]

India

രാജ്യത്ത് കൊവിഡ് കേസുകളിൽ വർധന; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളി‌ൽ വൻ വർധന. 24 മണിക്കൂറിനിടെ 117000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍ കുത്തനെ ഉയരാന്‍ കാരണം.ഒമിക്രോണ്‍ ബാധിതരുടെ എണ്ണവും കൂടുകയാണ്. തിരുവനന്തപുരവും എറണാകുളവുമടക്കം രാജ്യത്തെ പതിനഞ്ച് ജില്ലകളിലെ രോഗ വ്യാപനത്തില്‍ ആരോഗ്യമന്ത്രാലയം ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും.നാല് മണിക്ക് ഓൺലൈൻ യോഗമാകും നടക്കുക. അറുപത് വയസിന് മുകളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും പത്താംതീയതി മുതല്‍ കരുതല്‍ ഡോസ് നല്‍കി തുടങ്ങുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. […]

Kerala

സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.75% ആണ് ടിപിആർ. 1813 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകൾ പരിശോധിച്ചു. ( kerala reports 4801 covid cases ) എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനെയാണ് […]

India

രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 2000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകൾ അര ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 58,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആർ 4.18 ശതമാനമാണ്. ഒമിക്രോൺ കേസുകൾ 2000 കടന്നു. രാജ്യത്ത് 2135 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത് മഹാരാഷ്രയിൽ- 653 ആണ്. രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കാമെന്ന് കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കി. തമിഴ്നാട്ടിൽ ഇന്നലെ 2731 പേർക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം ഇന്നലെ 1489 പേർക്ക് […]

India

ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻമാർക്ക് കൂട്ടത്തോടെ കൊവിഡ്

ഛത്തീസ്ഗഡിലെ സുക്മയിൽ 38 സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) ജവാൻമാർക്ക് കൊവിഡ്. ചിന്തഗുഫയിലെ തെമൽവാഡയിലെ സിആർപിഎഫ് ക്യാമ്പിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ (സിഎച്ച്എംഒ) അറിയിച്ചു. രോഗബാധിതരായ എല്ലാ ജവാന്മാരും ക്വാറന്റൈനിലാണെന്നും സിഎംഎച്ച്ഒ പറഞ്ഞു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 33,750 പുതിയ കൊവിഡ് കേസുകളും 123 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒമിക്രോൺ അണുബാധകളുടെ എണ്ണം 1,700 […]