രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി.ആദ്യ ലോഡ് പൂനെയില്‍ നിന്നും പുറപ്പെട്ടു. ഇന്നലെ സർക്കാർ കോവിഷീല്‍ഡിനായി പർച്ചേസ് ഓർഡർ നല്‍കിയിരുന്നു. വാക്സിന്‍ കുത്തിവെപ്പ് ശനിയാഴ്ച ആരംഭിക്കും. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കൊവിഷീല്‍ഡ് വാക്സിനാണ് ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. 11 മില്യണ്‍ വാക്സിന്‍ ഒന്നിന് 200 രൂപ നിരക്കിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സർക്കാരിന് നല്‍കുക. പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഉടന്‍ വ്യോമമാർഗം ഡൽഹി, കർണാൽ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ ഹബുകളിലേക്ക് വാക്സിന്‍ എത്തിക്കും. അവിടെ നിന്ന് ഓരോ സംസ്ഥാനങ്ങളിലേക്കും. […]
Tag: Corona Virus
കേരളത്തിന്‍റെ കോവിഡ് പ്രതിരോധത്തില്‍ സംതൃപ്തിയെന്ന് കേന്ദ്രസംഘം
കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടികയായി. 133 വാക്സിനേഷൻ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജീകരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തും. കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംഘം സംതൃപ്തി രേഖപ്പെടുത്തി. കോവിഡ്, പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചുവെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തല്‍. ഇക്കാര്യം സംസ്ഥാന ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘം പങ്ക് വെയ്ക്കുകയും ചെയ്തു. കോവിഡില്‍ മരണ നിരക്ക് കുറയ്ക്കാനായത് കേരളത്തിന് നേട്ടമായതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. കോവിഡ് […]
കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോവിഡ്; 3922 പേര്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168, കണ്ണൂര്‍ 160, ഇടുക്കി 141, പത്തനംതിട്ട 131, വയനാട് 76, കാസര്‍ഗോഡ് 48 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെയില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് […]
കൊറോണ വൈറസിലെ ജനിതക മാറ്റം: കേരളത്തില്‍ വീണ്ടും പഠനം
കൊറോണ വൈറസിലെ ജനിതക മാറ്റത്തെക്കുറിച്ച് കേരളത്തില്‍ വീണ്ടും പരിശോധന നടത്തുന്നു. ബ്രിട്ടനില്‍ കൊറോണ വൈറസിന് ജനിതക മാറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ പഠനം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം നടത്തുന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് രണ്ട് മാസത്തിനുള്ളിൽ പുറത്തുവരും. ബ്രിട്ടനില്‍ നിന്നെത്തിയവര്‍ കോവിഡ് ബാധിതരായ എട്ട് കേസുകളാണ് സംസ്ഥാനത്തുള്ളത്. ചികിത്സയിലുള്ളവരുടെ സാംപിളുകള്‍ പൂനെ വൈറോളജി ലാബില്‍ പരിശോധനയിലാണ്. അതിനൊപ്പമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് സംഘം ജനിതക മാറ്റത്തെ കുറിച്ച് പഠിക്കുന്നത്. ലണ്ടനില്‍ നിന്ന് എത്തിയ കോവിഡ് […]
സംസ്ഥാനത്ത് ഇന്ന് 4875 പേര്‍ക്ക് കോവിഡ്; 35 മരണം
കേരളത്തില്‍ ഇന്ന് 4875 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. എറണാകുളം 717, മലപ്പുറം 709, കോഴിക്കോട് 656, തൃശൂര്‍ 511, കോട്ടയം 497, പാലക്കാട് 343, പത്തനംതിട്ട 254, കണ്ണൂര്‍ 251, വയനാട് 241, കൊല്ലം 212, ആലപ്പുഴ 194, തിരുവനന്തപുരം 181, ഇടുക്കി 57, കാസര്‍ഗോഡ് 52 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4230 […]
ഇന്ന് 5375 പേര്‍ക്ക് കോവിഡ്; 26 മരണം
കേരളത്തില്‍ ഇന്ന് 5375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 886, തൃശൂര്‍ 630, കോട്ടയം 585, കോഴിക്കോട് 516, എറണാകുളം 504, തിരുവനന്തപുരം 404, കൊല്ലം 349, പാലക്കാട് 323, പത്തനംതിട്ട 283, ആലപ്പുഴ 279, കണ്ണൂര്‍ 222, ഇടുക്കി 161, വയനാട് 150, കാസര്‍കോട് 83 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. […]
സംസ്ഥാനത്ത് ഇന്ന് 6491 പേര്‍ക്ക് കോവിഡ്, 26 മരണം
കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് […]
കൊവിഡ് ചിലരെ മാത്രം മരണത്തിലേക്ക് നയിക്കുന്നത് എന്തുകൊണ്ട് ?
കൊവിഡ് ബാധിച്ചുള്ള മരണനിരക്ക് മറ്റ് പകർച്ചവ്യാധികളെ അപേക്ഷിച്ച് കുറവാണെന്നാണ് ശാസ്ത്രം പറയുന്നത്. പലപ്പോഴും 2 ശതമാനത്തിൽ താഴെയാണ് മരണനിരക്ക്. അതായത് കൊവിഡ് ബാധിക്കുന്ന എല്ലാവരും മരിക്കില്ല, പക്ഷേ ചിലർ മരിക്കുന്നു. ആദ്യകാലങ്ങളിൽ മറ്റ് അസുഖങ്ങളുള്ളവരാണ് കൊവിഡ് ബാധിച്ചാൽ മരണപ്പെടുന്നതെന്നാണ് വിശ്വസിച്ചിരുന്നത്. എന്നാൽ അടുത്തിടെയായി പൂർണ ആരോഗ്യമുള്ളവർ പോലും കൊവിഡിന്റെ പിടിയിലമർന്ന് മരണപ്പെടുന്നു. ഇത് ലോകത്തെ കുറച്ചൊന്നുമല്ല ആശങ്കുപ്പെടുത്തിയത്. ഇപ്പോഴിതാ ഇതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന ചില രോഗികളിൽ ഒരു പ്രത്യേക ആന്റിബോഡി […]
രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഭാഗികമായി തുറന്നു
രാജ്യത്ത് കോവിഡ് പ്രതിദിന കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 55,723 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇന്ന് ഭാഗികമായി തുറന്നു. രാജ്യത്ത് ആകെ കോവിഡ് കേസുകൾ മുക്കാൽ കോടി കടന്നു. എന്നാൽ, പ്രതിദിന കണക്കിൽ കുറവുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,723 കേസുകളാണ് കണ്ടെത്തിയത്. പ്രതിദിന മരണ നിരക്കിലും കുറവുണ്ട്. 579 പേരാണ് മരിച്ചത്. ആകെ മരണം 1,14,610. മരണ നിരക്ക് 1.52% ആണ്. രോഗമുക്തി നിരക്ക് 88.26 […]
കോഴിക്കോട് കോവിഡ് വ്യാപനം രൂക്ഷം; ദ്രുതകര്‍മ സേനയെ നിയോഗിച്ചു
കോഴിക്കോട് ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. ഇന്നലെ മാത്രം 918 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോര്‍പറേഷന്‍ പരിധിയിലാണ് രോഗികള്‍ കൂടുതലും. തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുതിച്ചുയരുന്നത് കോഴിക്കോട് ജില്ലാ ഭരണകൂടത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കോര്‍പറേഷന്‍ പരിധിയില്‍ മാത്രം 271 കോവിഡ് കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ വര്‍ധിച്ചു. ചെക്യാട്, രാമനാട്ടുകര, ഒളവണ്ണ എന്നിവിടങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കോര്‍പറേഷന്‍ […]