രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 34,973 പേർക്ക് രോഗം സ്ഥിരീകരിച്ചു.260 പേർ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 19.2 % കുറവ് രേഖപ്പെടുത്തി. 97.49 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡിനെതിരെ വാക്സിൻ സ്വീകരിക്കുന്നത് മരണം തടയുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് ഐസിഎംആർ അറിയിച്ചു. ആദ്യ ഡോസ്, മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്നും രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനമാണ് ഫലപ്രദമാണെന്നും ഐസിഎംആർ അറിയിച്ചു. രണ്ടാം തരംഗം രൂക്ഷമായിരുന്നു ഏപ്രിൽ […]
Tag: Corona Virus
രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളിൽ നേരിയ കുറവ്
രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളിൽ നേരിയ കുറവ്. 24 മണിക്കൂറിനിടെ 34,973 പേർക്ക് രോഗം സ്ഥിരീകരിച്ചു.260 പേർ മരിച്ചു.പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 19.2 % കുറവ് രേഖപ്പെടുത്തി. 97.49 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡിനെതിരെ വാക്സിൻ സ്വീകരിക്കുന്നത് മരണം തടയുന്നതിൽ നിർണായക പങ്കുവഹിക്കുമെന്ന് ഐസിഎംആർ അറിയിച്ചു. ആദ്യ ഡോസ്, മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്നും രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനമാണ് ഫലപ്രദമാണെന്നും ഐസിഎംആർ അറിയിച്ചു. രണ്ടാം തരംഗം രൂക്ഷമായിരുന്നു ഏപ്രിൽ […]
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകള്‍ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സജീവ കേസുകളുടെ എണ്ണം 363605 ആയി.150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രോഗമുക്തി നിരക്ക് 97.54 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നലെ 21,116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം […]
കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കസ്റ്റംസ്
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. അർജുനെ ഏഴു ദിവസത്തേക്ക് കൂടി കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. അർജുനിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും മനസിലാക്കാനുള്ള സാഹചര്യത്തിലാണ് കസ്റ്റഡി കാലാവധി നീട്ടാൻ കസ്റ്റംസ് തീരുമാനിച്ചത്. അതേസമയം സ്വർണം തട്ടിയെടുക്കാൻ കൂട്ടുനിന്നെന്ന അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ നാളെയായിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക. കൊടി സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് വേണ്ട അപേക്ഷയും കസ്റ്റംസ് […]
നടപ്പ് സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ആര്‍ബിഐ
കൊവിഡ് രണ്ടാം തരംഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടത്തിന് സാധ്യതയുണ്ടാക്കുമെന്ന് റിസര്‍വ് ബാങ്ക്. 2021 ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ആര്‍ബിഐ ഈ കാര്യം വ്യക്തമാക്കിയത്.കൊവിഡ് രണ്ടാംതരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.അതേസമയം കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും കാര്യമായ ഇടിവ് സംഭവിക്കാതെ പിടിച്ചുനിന്നെന്നും ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു
സംസ്ഥാനത്ത് കോവിഡ് ബാധിതരായ യുവാക്കളുടെ മരണം കൂടുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. മീഡിയവണ്‍ എക്സ്ക്ലൂസീവ്. മെയ് ഒന്ന് മുതല്‍ 10 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കോവിഡ് ബാധിച്ച് മരിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ആരോഗ്യ വകുപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം 18 നും 40നും ഇടയില്‍ 24 പേര്‍, 41 നും 59 നും ഇടയില്‍ 131 പേര്‍- മൊത്തം 155 പ്രായം കുറഞ്ഞവരാണ് മരിച്ചത്. ഒന്നാം തരംഗത്തില്‍ ഏറ്റവും […]
സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണം കുത്തനെ ഉയരുന്നു
സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് മരണം കുത്തനെ ഉയരുന്നു. ഇന്നലെ മാത്രം 79 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഈ മാസം ഇതു വരെ 640 കോവിഡ് മരണം സംഭവിച്ചു. കോവിഡ് ആദ്യ തരംഗത്തിൽ മരണ നിരക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞതായിരുന്നു കേരളത്തിന്‍റെ നേട്ടം. എന്നാൽ രണ്ടാം തരംഗത്തിൽ രോഗികൾ വർദ്ധിക്കുന്നതിനൊപ്പം മരണവും ഉയരുകയാണ്. ഇന്നലെ 79 മരണം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് മരണം 70 ന് മുകളിലെത്തുന്നത്. ഈ മാസം 11 വരെ 640 പേരാണ് കോവിഡ് ബാധിച്ച് […]
കൊവിഡ് വാക്‌സിന്‍ വിതരണം; ഇനി മുതല്‍ മുന്‍ഗണന രണ്ടാം ഡോസ് സ്വീകരിക്കുന്നവര്‍ക്ക്
കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്കാകും ഇനി മുതല്‍ മുന്‍ഗണന. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് അലോട്ട്മെന്റിലൂടെ രണ്ടാം ഡോസ് നല്‍കാനും തീരുമാനമായി. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം തുടരുകയും രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്. നേരത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ മാത്രം ലഭ്യമായിരുന്ന രണ്ടാം ഡോസ് വാക്‌സിന്‍ ഇനി മുതല്‍ സ്‌പോട്ട് അലോട്ട്മെന്റിലൂടെ ലഭ്യമാകും. ഇതിനായി ആദ്യ ഡോസ് […]
കോവിഡ്: ഇന്ത്യക്ക് പത്ത് മില്യണ്‍ ഡോളറിന്‍റെ സഹായവുമായി കാനഡ
ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കാനഡ. ഇന്ത്യക്ക് പത്ത് മില്യൺ ഡോളറിന്റെ സഹായം നൽകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കാനേഡിയന്‍ വിദേശകാര്യ മന്ത്രി നേരിട്ട് ബന്ധപ്പെട്ടതായി ജസ്റ്റിൻ ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്ത് സഹായം ചെയ്യാൻ കഴിയുമെന്നതിനെ കുറിച്ചും ചർച്ചയുണ്ടായി. മെഡിക്കൽ ഉപകരണങ്ങളും ആംബുലൻസ് സജ്ജീകരണങ്ങളും കാനഡ വാഗ്ദാനം ചെയ്തവയിലുണ്ട്. മഹാമാരിക്കെതിരെ പോരാടുന്ന സുഹൃത്തുക്കൾക്കായി നിലകൊള്ളണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്ന് ട്രൂഡോ പറഞ്ഞു. നേരത്തെ […]
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം നാളെ മുതല്‍ കര്‍ശനമാക്കും
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. നാളെ മുതൽ പൊലീസ് പരിശോധന വ്യാപകമാക്കും. ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്‍റൈനില്‍ ഇരിക്കണം. വാക്സിനേഷന്‍ ഊര്‍ജിതമാക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത […]