കോപ്പ അമേരിക്ക ഫൈനലിന് കാണികളെ പ്രവേശിപ്പിക്കില്ല. പത്ത് ശതമാനം കാണികളെ അനുവദിക്കണമെന്ന സംഘാടകരുടെ നിര്‍ദേശം ബ്രസീല്‍ സര്‍ക്കാര്‍ തളളി. ഫൈനലിന് മുന്‍പുളള അവസാന ഘട്ട ഒരുക്കത്തിലാണ് ടീമുകള്‍. അര്‍ജന്റീന-ബ്രസീല്‍ ഫൈനല്‍ മത്സരം കാണാന്‍ 10 ശതമാനം കാണികളെ അനുവദിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ തളളിയത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ ചരിത്രഫൈനല്‍ നേരില്‍കാണാമെന്നുളള ആരാധകരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. അര്‍ജന്റീന നിരയില്‍ പരുക്കിന്റെ പിടിയിലുളള ക്രിസ്റ്റ്യന്‍ റൊമേറോ ഫൈനല്‍ കളിക്കാന്‍ സാധ്യതയില്ല. ക്വാര്‍ട്ടറിലും, സെമിയിലും മികച്ച പ്രകടനം […]
Tag: Copa America
കോപ്പ അമേരിക്ക: പെറുവിന്റെ വെല്ലുവിളി മറികടന്ന് ബ്രസീൽ; മറക്കാനയിൽ ഫൈനൽ ടിക്കറ്റുറപ്പിച്ചു
കോപ്പ അമേരിക്ക ആദ്യ സെമിഫൈനലിൽ ബ്രസീലിന് ജയം. പെറുവിനെതിരെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിൻ്റെ വിജയം. ഇതോടെ നിലവിലെ ചാമ്പ്യന്മാർ ഫൈനൽ ടിക്കറ്റുറപ്പിച്ചു. 35ആം മിനിട്ടിൽ ലൂകാസ് പക്വേറ്റയാണ് വിജയഗോൾ നേടിയത്. നാളെ പുലർച്ചെ നടക്കുന്ന അർജൻ്റീന-കൊളംബിയ മത്സരവിജയികളെ ബ്രസീൽ ഫൈനലിൽ നേരിടും. ബ്രസീലിൻ്റെ തുടരൻ ആക്രമണങ്ങളോടെയാണ് കളി ആരംഭിച്ചത്. നിർഭാഗ്യവും ക്രോസ് ബാറിനു കീഴിൽ പെറു ഗോളി പെഡ്രോ ഗല്ലീസിൻ്റെ അസാമാന്യ പ്രകടനവും കൂടിച്ചേർന്നപ്പോൾ ബ്രസീലിന് കാര്യങ്ങൾ കടുപ്പമായി. 8ആം മിനിട്ടിൽ ലഭിച്ച […]
കോപ്പ അമേരിക്ക: ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ
കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനു സമനില. ഇക്വഡോർ ആണ് നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്, ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. കഴിഞ്ഞ മത്സരങ്ങളിലൊക്കെ ബ്രസീലിൻ്റെ വിജയശില്പി ആയിരുന്ന നെയ്മർ ഇന്ന് കളത്തിൽ ഇറങ്ങിയിരുന്നില്ല. എഡർ മിലിറ്റോ ബ്രസീലിനായി സ്കോർ ചെയ്തപ്പോൾ ഏഞ്ചൽ മെന ആണ് ഇക്വഡോറിൻ്റെ ഗോൾ സ്കോറർ. നെയ്മർ, തിയാഗോ സിൽവ, ഫ്രെഡ് തുടങ്ങിയ പ്രമുഖരില്ലാതെ ഇറങ്ങിയ ബ്രസീൽ തന്നെയാണ് ആദ്യ പകുതിയിൽ കൂടുതൽ അവസരങ്ങൾ തുറന്നെടുത്തത്. നിരന്തരാക്രമണങ്ങൾക്കൊടുവിൽ ബ്രസീൽ […]
കോപ്പ അമേരിക്ക: ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ
കോപ്പ അമേരിക്കയിൽ ചിലിയെ തകര്‍ത്ത് പരാഗ്വെ ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പരാഗ്വയുടെ ജയം. ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായി ചിലിയും ക്വാർട്ടറിലെത്തി. പരാഗ്വയെ തകർത്ത് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന് കണക്കൂട്ടിയ ചിലിക്ക് തുടക്കം മുതൽ തിരിച്ചടികളായിരുന്നു. അക്രമിച്ച് കളിക്കാനിറങ്ങിയവർക്ക് പരാഗ്വയെ പ്രതിരോധിക്കേണ്ട പണി കൂടി എടുക്കേണ്ടി വന്നു. മുപ്പത്തിമൂന്നാം മിനിട്ടിൽ കോർണറിൽ തല വെച്ച് ബ്രയാൻ സാമുഡി ചിലിയെ ഞെട്ടിച്ചു. നാൽപ്പത്തിയൊന്നാം മിനിട്ടിൽ പരാഗ്വ വീണ്ടും മുന്നിലെത്തുമെന്ന് തോന്നിച്ചെങ്കിലും ഗോൺസാലെസിന്റെ ഹെഡർ ഗോളിലേക്കെത്തിയില്ല. […]
കോപ്പ അമേരിക്ക: ഒരു ഗോളിൽ കടിച്ചുതൂങ്ങി അർജന്റീന
കോപ്പ അമേരിക്കയിൽ അർജൻ്റീനയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും പരാഗ്വെയെ കീഴടക്കിയത്. കളിയിൽ മികച്ചുനിന്നത് പരാഗ്വെ ആണെങ്കിലും തുടക്കത്തിൽ നേടിയ ഒരു ഗോൾ ലീഡ് സംരക്ഷിച്ച് അർജൻ്റീന ജയം ഉറപ്പിക്കുകയായിരുന്നു. 10ആം മിനിട്ടിൽ പപ്പു ഗോമസ് ആണ് അർജൻ്റീനക്കായി സ്കോർ ഷീറ്റിൽ ഇടം നേടിയത്. ഈ ജയത്തോടെ അർജൻ്റീന പരാജയം അറിയാത്ത 16 മത്സരങ്ങൾ പൂർത്തിയാക്കി. കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് ചില മാറ്റവുമായാണ് അർജൻ്റീന ഇന്ന് […]
കോപ അമേരിക്ക കളിക്കാൻ ഇന്ത്യയെ ക്ഷണിക്കുന്നത് എന്തിന്? ഇതാണ് കാരണം
അർജന്റീനയ്ക്കും ബ്രസീലിനും ഒപ്പം കോപ്പ അമേരിക്ക ടൂർണമെന്റിൽ പന്തു തട്ടാൻ ഇന്ത്യയ്ക്ക് ലഭിച്ച ക്ഷണം തീർത്തും അപ്രതീക്ഷിതമായിരുന്നു. ക്ഷണം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കിലും ഇന്ത്യൻ ഫുട്‌ബോളിനെ സംബന്ധിച്ച് കൗതുകരമായ വാർത്തയാണിത്. ലയണൽ മെസ്സി, നെയ്മർ തുടങ്ങിയ വിഖ്യാത താരങ്ങൾക്കൊപ്പം പന്തു തട്ടാനുള്ള അപൂർവ സൗഭാഗ്യമാണ് ഇന്ത്യൻ കളിക്കാർക്ക് ലഭിക്കുക. എന്തു കൊണ്ട് ഇന്ത്യ കോപ്പ അമേരിക്ക ടൂർണമെൻറിൽ അതിഥി രാജ്യങ്ങളായി മൽസരിക്കേണ്ട ആസ്‌ട്രേലിയയും ഖത്തറും പിൻമാറിയതോടെയാണ് ഇന്ത്യക്ക് […]