നിക്ഷേപത്തട്ടിപ്പ് ആരോപണമുയർന്ന കോട്ടയം പാലാ വലവൂർ സഹകരണ ബാങ്കിനെതിരെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകർ. ലക്ഷക്കണക്കിന് രൂപ ബാങ്കിൽ നിക്ഷേപിച്ചവർക്ക് തുച്ഛമായ തുക മാത്രമാണ് തിരികെ ലഭിക്കുന്നത്. 2 ലക്ഷം മുതൽ 30 ലക്ഷം രൂപവരെ കിട്ടാനുള്ളവരുണ്ട് വലവൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പട്ടികയിൽ. ഒരു ആയുഷ്കാലത്തിന്റെ അധ്വാനത്തിൽ മിച്ചം പിടിച്ചതും പെൻഷൻ കിട്ടിയതുമായ തുകയെല്ലാം ബാങ്കിലിട്ടവരാണ് ഇവർ. തിരിച്ചെടുക്കാൻ എത്തിയപ്പോൾ ബാങ്കിൽ പണമില്ലെന്ന് മറുപടിയാണ് ലഭിച്ചത്. 2015 ലാണ് ക്രമക്കേടുകളുടെ തുടക്കം. മീനച്ചിൽ അസിസ്റ്റൻറ് രജിസ്റ്റർ […]
Tag: cooperative bank
സഹകരണ ബാങ്കിൽ നിന്ന് 3 ലക്ഷം രൂപയുടെ ലോണെടുത്തു; തിരിച്ചടയ്‌ക്കേണ്ടത് 40 ലക്ഷം രൂപ !
കാസർഗോഡ് മുഗു സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത പള്ളം സ്വദേശിനി മറിയമ്മ നേരിടുന്നത് ദുരിത ജീവിതം. മൂന്ന് ലക്ഷം രൂപ ലോണെടുത്ത മറിയമ്മയ്ക്ക് തിരിച്ചടക്കാനുള്ളത് നാൽപത് ലക്ഷം രൂപ. ദൈനംദിന ജീവിതംപോലും ആശങ്കയോടെ മുന്നോട്ടു നയിക്കുമ്പോഴാണ് ഇരട്ടി പ്രഹരമെന്നോണം തട്ടിപ്പിനും ഇരയായത്. വൃക്ക രോഗിയായ ഭർത്താവും ഏഴ് പെൺമക്കളുമടങ്ങുന്നതാണ് മറിയമ്മയുടെ കുടുംബം. മകളുടെ വിവാഹത്തിനായി എട്ട് സെൻറ് ഭൂമി പണയപ്പെടുത്തി 2013ലാണ് ബാങ്കിൽ നിന്ന് മൂന്ന് ലക്ഷം രൂപ വായ്പയെടുത്തത്. തുക ആദ്യ ഘട്ടത്തിൽ കൃത്യമായി തിരിച്ചടച്ചിട്ടും […]
നാല് ദിവസം ബാങ്കില്ല; ഇന്നും നാളെയും തുറന്ന് പ്രവർത്തിക്കാൻ സഹകരണ ബാങ്കുകൾക്ക് നിർദേശം
സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്. അതേസമയം ഇന്നു മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയൻ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാൽ നാല് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാവില്ല. ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ. നാല് ദിവസം […]
സഹകരണ ബാങ്കുകള്‍ ഇനിമുതല്‍ റിസര്‍വ് ബാങ്കിന് കീഴില്‍
ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് റിസര്‍വ് ബാങ്ക് പരിശോധിക്കും രാജ്യത്തെ സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ പരിധിയില്‍ വരും. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതൊടെ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ സഹകരണ ബാങ്കുകളും റിസര്‍വ് ബാങ്ക് നിയമങ്ങള്‍ക്ക് വിധേയമാകും. കിട്ടാക്കടം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരിട്ട് […]