India

സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കിയാൽ 10 ലക്ഷം രൂപ നൽകാമെന്ന് കൃഷിമന്ത്രി; ആരോപണവുമായി നിഹാങ്ങുകൾ

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് ടോമാറും പഞ്ചാബിലെ നിഹാങ്ങളുടെ മേധാവിയുമായി നടന്ന ചർച്ച വിവാദത്തിൽ. സിംഗു സമരകേന്ദ്രത്തിൽ നിന്ന് കർഷകരെ നീക്കാൻ പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് നിഹാങ്ങ് മേധാവി ആരോപിച്ചു. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ നിലപാട്. (narendra singh tomar nihang) ജൂലൈ അവസാനവാരം കേന്ദ്ര കൃഷി സഹമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ചർച്ചയുടെ തെളിവായി കൃഷിമന്ത്രി തോമറും ബാവയും ഒന്നിച്ചു […]

Kerala

നർകോട്ടിക് ജിഹാദ് വിവാദം; സർക്കാർ ഇടപെടണമെന്ന് വി ഡി സതീശൻ

നർകോട്ടിക് ജിഹാദ് വിഷയത്തിൽ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത വ്യാജപ്രചരണം നടക്കുന്നു.ഇക്കാര്യത്തിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം. വിദ്വേഷ പ്രചരണം തടയാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. വിഷയത്തിൽ ഒരുമിച്ച് നിന്ന് വർഗീയത ചെറുത്ത് തോൽപ്പിക്കണമെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ […]

Kerala

സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെ.ടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിവാദത്തില്‍ ക്രൈസ്തവസഭകളെ തള്ളിയ കെടി ജലീലിന്‍റെ നിലപാടിനെ പ്രതിരോധിക്കാതെ മുഖ്യമന്ത്രി. ആനുകൂല്യങ്ങള്‍ ഒരു വിഭാഗം കൈയ്യടക്കുന്നുവെന്ന ക്രൈസ്തവ സഭകളുടെ നിലപാട് തെറ്റിദ്ധാരണ മൂലമാണെന്നായിരിന്നു ജലീലിന്‍റെ പ്രതികരണം. എന്നാല്‍ ക്രൈസ്തവ സഭകള്‍ ഉന്നയിച്ച് പ്രശ്നങ്ങള്‍ പഠിക്കാനുള്ള കമ്മീഷന്‍റെ റിപ്പോര്‍ട്ട് ലഭ്യമായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ക്രൈസ്തവ സമൂഹത്തെ അടുപ്പിക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ചിലരാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടാകുമെന്ന വിലയിരുത്തല്‍ ഇടത് മുന്നണിക്കുണ്ട്. അതുകൊണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്നോക്ക അവസ്ഥ പഠിക്കുന്ന […]