Kerala

കലാ-സാഹിത്യ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി; വിവാദ സർക്കുലർ പിൻവലിച്ചു

കലാ-സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കും മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടേതാണ് നടപടി. വിദ്യാഭ്യാസ വകുപ്പിന്റെ വിവാദ ഉത്തരവ് പുറത്ത് വന്നതോടെ സെൻസറിം​ഗിനാണ് സർക്കാർ ശ്രമമെന്ന് കലാ-സാംസ്ക്കാരിക പ്രവർത്തകർ വിമർശനം ഉയർത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും കലാ, സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് മുൻ‌കൂർ അനുമതി വേണമെന്നും അതിനായുള്ള അപേക്ഷകൾ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് സമർപ്പിക്കണം. ഓരോ സൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് അപേക്ഷ നൽകണം. അപേക്ഷക്കൊപ്പം […]