Kerala

കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐ.എം.എ

കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐഎംഎ. പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണെന്നും ഐ.എം.എ നേതാക്കള്‍ പ്രതികരിച്ചു. കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചത് ശരിയായില്ലെന്ന് ഐ.എം.എ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണെന്നും ഐ.എം.എ നേതാക്കള്‍ പ്രതികരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക എന്നത് ശാസ്ത്രീയമായി നടപ്പാക്കേണ്ട കാര്യമാണ്, പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്പര്‍ക്കപട്ടിക തയ്യാറാക്കുമ്പോള്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഐ.എം.എ ഉള്‍പ്പെടെ ആരോഗ്യരംഗത്തുള്ളവര്‍ ഉന്നയിക്കുന്നത്. ഇനി പൊലീസ് തയ്യാറാക്കുകയാണെങ്കില്‍ തന്നെ […]

Kerala

കോവിഡ്; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍

കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. കണ്ടയ്ന്‍മെന്‍റ് സോണുകള്‍ മാര്‍ക്ക് ചെയ്യാനുള്ള അധികാരം ഇനി മുതല്‍ പൊലീസിനായിരിക്കും. കോവിഡ് പ്രതിരോധത്തില്‍ അലംഭാവം ഉണ്ടായതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഇതില്‍ മാറ്റം വരുകയാണ്. പോസിറ്റീവ് ആയ […]

Kerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ ഇല്ല; രോഗവ്യാപനം കൂടിയ മേഖലകളില്‍ കടുത്ത നിയന്ത്രണം

ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്ന് മന്ത്രിസഭ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ധനബില്‍ പാസാക്കാനുള്ള സമയപരിധി രണ്ട് മാസത്തേക്ക് നീട്ടാനുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ജനങ്ങളുടെ സാമൂഹ്യ,സാമ്പത്തികാവസ്ഥ പരിഗണിച്ച് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന തീരുമാനമാണ് മന്ത്രിസഭാ യോഗത്തിലുണ്ടായത്. പൂര്‍ണ്ണമായ അടച്ചിടലിലേക്ക് പോയാല്‍ ജനജീവിതം ദുസ്സഹമാകുമെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തിയത്. രോഗവ്യാപനം കൂടിയ മേഖലകളില്‍ […]

Kerala

കോവിഡ് നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം; മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണത്തിന് സാധ്യത

ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത് കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്യും. കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കൊപ്പം മേഖലകള്‍ തിരിച്ചുള്ള നിയന്ത്രണവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ധനബില്‍ പാസാക്കാനുള്ള കാലാവധി നീട്ടാനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ യോഗം പരിഗണിക്കും. ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭയോഗം ചേരുന്നത്. സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാണെങ്കിലും തത്കാലത്തേക്ക് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ വേണ്ടെന്ന […]