Kerala

എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്

എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്‍മെന്റ് സോണുകളിലെ ഇട റോഡുകളടച്ചും സ്ഥാപനങ്ങള്‍ അടപ്പിച്ചും നിയന്ത്രണം കടുപ്പിച്ചും പൊലീസ്. ജില്ലയില്‍ കഴിഞ്ഞ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ മാസ്‌ക് വയ്ക്കാത്തതിനും അകലം പാലിക്കാത്തതിനും 46400 പേര്‍ക്ക് പിഴ ചുമത്തി. 882 പേര്‍ക്കെതിരെ കേസെടുക്കുകയും 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലയില്‍ 30 പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണായിട്ടുണ്ട്. കണ്ടെയ്‌മെന്റ് സോണുകളാക്കിയ പഞ്ചായത്തുകളിലും കൊവിഡ് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ ഇടറോഡുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. അത്യാവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴിച്ച് ബാക്കിയുള്ള സ്ഥാപനങ്ങള്‍ പൊലീസ് […]

Kerala

കോഴിക്കോട്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; വയനാട് പത്ത് തദ്ദേശ സ്ഥാപന പരിധികളിലും

കോഴിക്കോട് ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രം നടത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. നിരീക്ഷണത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ഏര്‍പ്പെടുത്തി. അതേസമയം വയനാട് ജില്ലയില്‍ 10 തദ്ദേശസ്ഥാപന പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. കണിയാമ്പറ്റ, തിരുനെല്ലി, നെന്‍മേനി, അമ്പലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞയുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ […]

Kerala

കോതമംഗലത്തെ കണ്ടെയ്ന്‍മെന്റ് സോണും മലങ്കര സഭ പള്ളിത്തര്‍ക്കവുമായി ബന്ധമുണ്ടോ..?

പള്ളി ഏറ്റെടുക്കാതിരിക്കാന്‍ പ്രദേശത്തെ കണ്ടെയ്ന്‍മെന്റ് സോണാക്കി യാക്കോബായ സഭയെ സര്‍ക്കാര്‍ സഹായിക്കുകയാണെന്നായിരുന്നു പ്രചാരണം കോതമംഗലം യാക്കോബായ പള്ളി സ്ഥിതി ചെയ്യുന്ന വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയത് പള്ളി ഏറ്റെടുക്കാതിരിക്കാനുള്ള ഒത്തുകളിയാണെന്ന ആരോപണമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡയയില്‍ പ്രചരിക്കുന്നത്. ഒരു കോവിഡ് രോഗി പോലുമില്ലാത്ത വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയത് യാക്കോബായ സഭയെ സഹായിക്കാനാണെന്നും ആരോപണമുയര്‍ന്നു. കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ പള്ളി ഏറ്റെടുക്കാന്‍ കൂടുതല്‍ സമയംവേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയച്ചത് കൂടി ചൂണ്ടികാട്ടിയായിരുന്നു പ്രചാരണം. കോതമംഗലത്തെ കോവിഡ് കേസുകളെ […]

Kerala

തീരപ്രദേശങ്ങളിലെ നിയന്ത്രണം: മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവില്‍. അഞ്ചുതെങ്ങില്‍ വനിതാ മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. പുറത്തുപോയി മത്സ്യകച്ചവടം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്നലെ പൂന്തുറയിലും പ്രതിഷേധം ഉണ്ടായിരുന്നു. പ്രദേശം പൂര്‍ണമായി അടച്ചിടുന്ന രീതി മാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രാവിലെ ആറ് മുതല്‍ അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികള്‍ റോഡ് ഉപരോധിക്കുകയായിരുന്നു. മൊത്തക്കച്ചവടക്കാര്‍ക്ക് അഞ്ചുതെങ്ങില്‍ വന്ന് മത്സ്യം വാങ്ങി പോകാന്‍ കഴിയുമ്പോഴും തലചുമടായി മത്സ്യംകൊണ്ടു വില്‍ക്കുന്ന തൊഴിലാളികള്‍ക്ക് പുറത്തുപോയി വിപണം നടത്താന്‍ അനുമതിയില്ലാതെ തുടരുന്നതാണ് ഇവരെ പ്രകോപിതരാക്കിയത്. ഡിവൈഎസ്പയുടെ നേതൃത്വത്തില്‍ […]

Kerala

കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി; മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതല്‍ ആഗസ്ത് 10 വരെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ പ്രവര്‍ത്തിക്കുക രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ […]

Kerala

സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ ഒഴിവാക്കിയെങ്കിലും കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം

അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന സമ്പൂര്‍ണ്ണ ലോക്ഡൌണ്‍ താത്കാലികമായി ഒഴിവാക്കിയതോടെ രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചന. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ നിലവിലുള്ള നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കും. അടുത്ത ആഴ്ചകളില്‍ രോഗവ്യാപനം കൂടിയാല്‍ സമ്പൂര്‍ണ്ണ അടച്ചിടലിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രോഗവ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ്ണ ലോക് ഡൌണ്‍ വേണമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.എന്നാല്‍ […]

Kerala

എറണാകുളത്ത് കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം; പുതുതായി നാല് കണ്ടെയ്ൻമെന്റ് സോണുകൾ കൂടി

എറണാകുളം ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം. നിലവിലെ തീവ്ര വ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തും രോഗവ്യാപനമുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. ചൂർണിക്കര, ആലങ്ങാട്, കരുമാലൂർ, എടത്തല, കടുങ്ങലൂർ, ചെങ്ങമനാട് എന്നീ പ്രദേശങ്ങളിലാണ് രോഗവ്യാപനമുള്ളതായി കണ്ടെത്തിയത്. ഇതേ തുടർന്ന് കൊച്ചി കോർപറേഷൻ ഡിവിഷൻ 45, 41, കടമക്കുടി ഗ്രാമപഞ്ചായത്ത് വാർഡ് 2, ആലങ്ങാട് ഗ്രാമപഞ്ചായത്ത് വാർഡ് 5, എടത്തല ഗ്രാമ പഞ്ചായത്ത് വാർഡ് 21 എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി. അതേസമയം, എറണാകുളം മാർക്കറ്റ്, തൃക്കാക്കര നഗരസഭ ഡിവിഷൻ […]

Kerala

കോഴിക്കോട് കോവിഡ് പരിശോധനക്കായി ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പ്

കണ്ടെയ്മെന്‍റ് സോണുകളിലെ 1000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. കോവിഡ് പരിശോധനക്ക് വേണ്ടി കോഴിക്കോട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍റെ ക്യാമ്പ്. ആത്മഹത്യ ചെയ്ത കൃഷ്ണന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വെള്ളയില്‍ പ്രദേശത്ത് ഇന്ന് ക്യാമ്പ് തുടങ്ങുന്നത്. ഒരു വാര്‍ഡില്‍ നിന്ന് 300 പേരുടെ സാമ്പിളുകളാണ് ശേഖരിക്കുക. ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ച കല്ലായിലുള്ള ഗര്‍ഭിണിയുടെ ബന്ധുക്കളുടെയും പ്രദേശത്തുള്ളവരുടേയും സ്രവം ശേഖരിച്ചിട്ടുണ്ട്. പുതുതായി പ്രഖ്യാപിച്ച കണ്ടെയ്മെന്‍റ് സോണുകളിലെ 1000 പേര്‍ക്ക് കോവിഡ് പരിശോധന നടത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. […]

Kerala

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റിക്ക് കോവിഡ്: സമൂഹവ്യാപന ആശങ്ക, തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം ഇന്ന്. സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 1540 ആയി ഉറവിടം വ്യക്തമല്ലാത്ത കേസുകൾ വർധിച്ചതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തലസ്ഥാന നഗരി. തിരുവനന്തപുരത്ത് ഇന്ന് തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുടെ യോഗം ചേരും. സുരക്ഷാജീവനക്കാരന് കോവി‍ഡ് സ്ഥിരീകരിച്ച മെഡിക്കല്‍ കോളജ് ആശുപത്രിയും കനത്ത ജാഗ്രതയിലാണ് ദിവസങ്ങള്‍ക്കിടെ ഉറവിടമറിയാത്ത രോഗികള്‍, ദിവസവും ആയിരക്കണക്കിനാളുകളെത്തുന്ന മെഡിക്കല്‍ കോളജില്‍ സുരക്ഷജീവനക്കാരനും കോവിഡ്- സമൂഹവ്യാപനത്തിന്‍റെ ആശങ്കയിലാണ് തിരുവനന്തപുരം നഗരം. ഇളവുകള്‍ ഒഴിവാക്കി നിയന്ത്രണങ്ങള്‍ കടുപ്പിക്കാതെ നിവൃത്തിയില്ലെന്നാണ് ജില്ലാ ഭരണകൂടവും […]