Kerala

തൃശൂർ ശക്തൻ നഗറിലെ ആകാശ പാതയിൽ വാഴക്കുലകൾ നാട്ടി കോൺഗ്രസ് സമരം

തൃശൂർ ശക്തൻ നഗറിലെ നിർമ്മാണം പുരോഗമിക്കുന്ന ആകാശ പാത നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കോൺഗ്രസ്. 5 വർഷമായിട്ടും പദ്ധതി പൂർത്തീകരിച്ചില്ലെന്നും വൻ തുകയാണ് ഇതിനായി ധൂർത്തടിച്ചതെന്നും കോൺഗ്രസ് ആരോപിച്ചു. ആകാശപാതയിൽ വാഴക്കുലകൾ നാട്ടിയായിരുന്നു കോൺഗ്രസ് കൗൺസിലർമാരുടെ സമരം.  5 വർഷം മുമ്പാണ് ശക്തൻ നഗർ ജംഗ്ഷനിൽ ആകാശപാത നിർമാണത്തിനുള്ള നടപടി തുടങ്ങിയത്. പദ്ധതി ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. 5 കോടി മുതൽ മുടക്കിൽ തുടങ്ങി 16 കോടി രൂപയാണ് ഇതിനായി ചിലവഴിച്ചത്. ഈ […]

Kerala

ബസ്റ്റാന്‍ഡില്‍ കുളി സമരം; കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ മേല്‍ക്കൂരയിലെ ചോര്‍ച്ചയ്‌ക്കെതിരെ കുളിച്ചു പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡണ്ട് തോമസ് ആര്‍ വി ജോസ്. തിങ്കളാഴ്ച വൈകിട്ടാണ് ബസ്റ്റാന്‍ഡില്‍ കുളി സമരം അരങ്ങേറിയത്. കെഎം മാണി സ്മാരകമായി പുതുക്കി നിര്‍മ്മിച്ച കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിലെ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപമാണ് മേല്‍ക്കൂര തകര്‍ന്നു വെള്ളം അകത്തേക്ക് വീഴുന്നത്. മഴപെയ്താല്‍ യാത്രക്കാര്‍ക്ക് ഈ ഭാഗത്ത് നില്‍ക്കാന്‍ പോലും ആകാത്ത വിധം വലിയ രീതിഴില്‍ ഇങ്ങോട്ടേക്കു വെള്ളം ഒഴുകുന്നത്. നാളുകള്‍ ആയിട്ടും ഇത് […]

Kerala

സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ കോണ്‍ഗ്രസ് പൗര വിചാരണ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നിര്‍വഹിക്കും. മറ്റു ജില്ലകളില്‍ വിവിധ നേതാക്കള്‍ നേതൃത്വം നല്‍കും.

Kerala

എംപിമാരെ മർദിച്ച പൊലീസ് നടപടി കിരാതം; രമേശ് ചെന്നിത്തല

ഡൽഹയിൽ സിൽവർ ലൈനിനെതിരെ പ്രതിഷേധിച്ച എംപിമാരെ പൊലീസ് മർദിച്ച സംഭവം കിരാത നടപടിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എംപി എന്ന പരിഗണന പോലും നൽകിയില്ല. എതിർശബ്ദങ്ങളെ ഉരുക്ക് മുഷ്ടി കൊണ്ട് അടിച്ചമർത്താമെന്ന് മോദി കരുതേണ്ട. ഇതേ സമീപനമാണ് പിണറായി സർക്കാർ കേരളത്തിൽ സ്വീകരിക്കുന്നതെന്നും ചെന്നിത്തല പ്രസ്താവിച്ചു. പൊലീസിനെയും അണികളെയും ഉപയോഗിച്ച് പ്രതിഷേധിക്കുന്നവരുടെ വായ് മൂടിക്കെട്ടാനാണ് ബിജെപി. ഇതിൻ്റെ തുടർക്കഥയാണ് ഇന്നുണ്ടായത്. സമാന സമീപനമാണ് കേരളത്തിൽ പിണറായി സർക്കാർ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെ സ്വീകരിക്കുന്നത്. പിണറായി മോദിയെ […]

Kerala

മോഫിയ പർവീന്റെ ആത്മഹത്യ: കോൺഗ്രസ് സമരം തുടരുന്നു; സ്ഥലത്തെത്തി മോഫിയയുടെ മാതാവ്

ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ നിയമവിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്ഥലം സിഐ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിൻ്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിൻ്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനു പിന്നാലെ എംപി ബെന്നി ബെഹനാൻ സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് […]