Kerala

കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു; സാമ്പത്തിക സഹായത്തിന് കേന്ദ്രസംഘം എത്തിയതും വെള്ളമിറങ്ങി, ഹെലികോപ്റ്ററിൽ വേമ്പനാട് കായൽ കാണിച്ച് സഹായം വാങ്ങി കെ.കരുണാകൻ

പണ്ട് കുട്ടനാട്ടിൽ വെള്ളം കയറി കൃഷി നശിച്ചു. വ്യാപക കൃഷി നാശത്തിൽ വലഞ്ഞ കർഷകരെ സഹായിക്കാൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരസിംഹ റാവുവിന് സന്ദേശമയച്ചു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദസംഘം എത്തിയപ്പോഴേക്കും, കുട്ടനാട്ടിൽനിന്ന് വെള്ളമിറങ്ങി. പിന്നെന്തു ചെയ്യും? ബുദ്ധിമാനായ ലീഡർ കേന്ദ്രസംഘത്തെ ഒരു ഹെലികോപ്റ്ററിൽ കയറ്റി വേമ്പനാട് കായൽ കാണിച്ചു. അതുകണ്ട് വെള്ളപ്പൊക്കമാണെന്ന് ധരിച്ച കേന്ദ്രസംഘം പരമാവധി ദുരിതാശ്വാസ സഹായം കേരളത്തിന് വാ​ഗ്ദാനം ചെയ്താണ് മടങ്ങിയത് എന്നാണ് കഥ . നാടിന്റെ വികസനത്തിനായി […]

India

ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് അന്തരിച്ചു

ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോൺഗ്രസ് സേവാദൾ ജനറൽ സെക്രട്ടറിയായിരുന്നു കൃഷ്ണകുമാർ പാണ്ഡെ(75) ആണ് മരിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജുമായ ജയറാം രമേശാണ് ട്വിറ്ററിലൂടെ വാർത്ത പങ്കുവച്ചത്. ഭാരത് ജോഡോ യാത്രയെ സ്വാഗതം ചെയ്യാൻ മഹാരാഷ്‌ട്രയിലെ നാഗ്‌പൂരിൽ നിന്ന് നാന്ദേഡിലേയ്ക്ക് പോയതായിരുന്നു കൃഷ്‌ണകുമാർ. സംസ്ഥാനത്ത് യാത്രയുടെ ഫ്ലാഗ് ഓഫ് നടത്തിയ ശേഷം അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ […]

Kerala

കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. അഞ്ച് വര്‍ഷം കണ്ണൂര്‍ ഡിസിസി പ്രസിഡന്റായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ആദര്‍ശ മുഖമായിരുന്ന സതീശന്‍ പാച്ചേനി. ഈ മാസം 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കെ എസ് യുവിലൂടെയായിരുന്നു സതീശന്‍ പാച്ചേനി രാഷ്ട്രീയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. കെഎസ് യുവിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന അധ്യക്ഷ പദവികളിലും പ്രവര്‍ത്തിച്ചു. അഞ്ച് തവണ നിയമസഭാ […]

Kerala

മുന്‍ മന്ത്രി എം.പി. ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം.പി. ഗോവിന്ദന്‍ നായര്‍ (94) അന്തരിച്ചു. കോട്ടയത്ത് വച്ചായിരുന്നു അന്ത്യം. കേരളത്തിലെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. ഏറെ കാലമായി വിശ്രമജീവിതം നയിച്ച് വരുകയായിരുന്നു. അഡ്വക്കേറ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരളാ ബാര്‍ അസോസിയേഷന് അംഗം, അര്‍ബന്‍ ബാങ്ക് അസോസിയേഷന്‍ അംഗം, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം, ശങ്കര്‍ മന്ത്രിസഭയിലെ ആരോഗ്യവകുപ്പ് മന്ത്രി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Kerala

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഖബറടക്കം ഇന്ന്

മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീറിന്റെ ഖബറടക്കം ഇന്ന്. രാവിലെ 11ന് കെപിസിസി ആസ്ഥാനത്തും 11.30ന് ഡിസിസി ഓഫിസിലും പൊതു ദർശനത്തിനു ശേഷം വൈകിട്ട് അഞ്ചിന് വെഞ്ഞാറമൂട് പേരുമല മുസ്‌ലിം ജമാഅത്ത് കബർസ്ഥാനിൽ സംസ്കാരം നടക്കും. തിരുവനന്തപുരം വെമ്പായത്തെ വസതിയില്‍ വച്ചായിരുന്ന അന്ത്യം. 79 വയസായിരുന്നു. ഹൃദ്രോഗത്തെത്തുടര്‍ന്ന് ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിലെ സൗമ്യമുഖങ്ങളില്‍ ശ്രദ്ധേയനായ തലേക്കുന്നില്‍ ബഷീര്‍ ചിറയിന്‍കീഴില്‍ നിന്ന് രണ്ടുവട്ടം ലോക്സഭാംഗമായി. രണ്ടുതവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കഴക്കൂട്ടത്തുനിന്ന് നിയമസഭാംഗമായെങ്കിലും 1977 ല്‍ എ.കെ ആന്റണി […]

India National

മുതിർന്ന കോൺഗ്രസ് നേതാവ് സദാനന്ദ സിംഗ് അന്തരിച്ചു

ബിഹാറിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറുമായ സദാനന്ദ സിംഗ് അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം പട്നയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ, നിയമസഭാ കക്ഷി നേതാവ് തുടങ്ങിയയാ നിലകളിൽ ബിഹാറിലെ കോൺഗ്രസ് നേതൃനിരയിൽ സജീവമായിരുന്നു. സംസ്ഥാന മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭഗൽപൂരിലെ കഹൽഗാവിൽ നിന്ന് ഒമ്പത് തവണ എം.എൽ.എ.യുമായി ഇദ്ദേഹം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ട് തവണ ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ബിപിസിസി) പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്ട്രീയ […]

India National

പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു

പ്രമുഖ കോൺഗ്രസ് നേതാവ് മാധവ് സിങ് സോളങ്കി അന്തരിച്ചു. 93 വയസ്സായിരുന്നു. അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്. നാല് തവണ ഗുജറാത്ത് മുഖ്യമന്ത്രിയായും കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു. നരസിംഹറാവു മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ആയിരിക്കെ കേരളത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്. 1995ല്‍ സോളങ്കി ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്.

India National

മുതിര്‍ന്ന കോൺഗ്രസ് നേതാവ് മോത്തിലാൽ വോറ അന്തരിച്ചു

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ മോത്തിലാൽ വോറ അന്തരിച്ചു. 93 വയസായിരുന്നു. ഡല്‍ഹിയില്‍ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസം അനുഭവപ്പെട്ടതിനേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒക്ടോബറില്‍ മോത്തിലാല്‍ വോറയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ പ്രവേശിപ്പിച്ച അദ്ദേഹം പിന്നീട് രോഗമുക്തി നേടിയിരുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്ന മോത്തിലാല്‍ വോറ കഴിഞ്ഞ ഏപ്രില്‍ വരെ ഛത്തീസ്ഗഢില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. […]

India National

പാര്‍ട്ടിയുടെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തിയ സാന്നിധ്യം: കോണ്‍ഗ്രസിന് നഷ്ടമായത് കരുത്തുറ്റ നേതാവിനെ…

കോണ്‍സിന്‍റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് പാർട്ടി പരാജയങ്ങളില്‍ ഉലയുമ്പോഴും സംഘടനയുടെ സാമ്പത്തിക ഭദ്രത അഹമ്മദ് പട്ടേല്‍ ഉറപ്പ് വരുത്തിയിരുന്നു. മൃദുഭാഷി, പക്ഷേ വാചാലന്‍. ഉറച്ച തീരുമാനവും തീരുമാനത്തിലുറച്ചു നില്ക്കുക എന്ന നിലപാടും. നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തന്‍. സോണിയ ഗാന്ധിക്ക് പിന്നിലെ ഉറച്ച സാന്നിധ്യം. രാത്രികാല ചര്‍ച്ചകളിലെ അനിവാര്യത. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്ന നേതാവ്. തലമുറകളെ ഒന്നിപ്പിക്കുന്ന കണ്ണി. പാര്‍ട്ടിയും വ്യാപാരികളും തമ്മിലുള്ള പാലം. ഇവയെല്ലാം ആയിരുന്നു കോണ്‍ഗ്രസിന് അഹമ്മദ് […]

India

മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

മുതിർന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. പുലർച്ചെ 3.30നായിരുന്നു അന്ത്യം. 71 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണവിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീർഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാർട്ടി ട്രഷറർ. 8 തവണ എം.പി. പാര്‍ട്ടിയുടെ റ്റ് സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. സ്വന്തം പ്രയത്നത്താല്‍ കോണ്ഗ്രസിന്‍റെ ഉന്നത ശ്രേണിയിലെത്തിയ രാഷ്ട്രീയക്കാരനായിരുന്നു അഹമ്മദ് പട്ടേല്‍. ഗുജറാത്തുകാർക്ക് ബാബു ഭായ് ആണ്, അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിനോടും […]