പുനഃസംഘടന മാനദണ്ഡങ്ങളിൽ പ്രാഥമിക ധാരണയുണ്ടാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിലെ പുനഃസംഘടന നടപടികൾ ഉടൻ പൂർത്തിയാക്കാൻ തീരുമാനം. പുതിയ കെപിസി സി, ഡി സി സി ഭാരവാഹികളെ ഈ മാസം 15 ന് മുമ്പ് തീരുമാനിക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എംപി മാർക്കും എംഎൽഎ മാർക്കും ഡിസിസി പ്രസിഡന്റ് പദവി നൽകേണ്ടന്നാണ് ഹൈക്കമാൻഡ് നിലപാട്. എന്നാൽ ജനപ്രതിനിധികൾ കെപിസി സി ഭാരവാഹിത്വം ഏറ്റെടുക്കുന്നതിൽ വിലക്കുണ്ടാകില്ല.
Tag: congress high command
രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും
അനുനയ ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിച്ച രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തും. പുതിയ നേതൃത്വവുമായി രമേശ് ചെന്നിത്തല അകലം പാലിക്കുന്നുവെന്ന് മനസിലായതോടെയാണ് ഡൽഹിക്ക് വിളിപ്പിച്ചത്. നിലവിൽ പദവികളൊന്നുമില്ലാത്ത ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതാണ് പ്രധാന ചർച്ച വിഷയം. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്തുകയോ ജനറൽ സെക്രട്ടറി പദം നൽകുകയോ ചെയ്യുമെന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നിന്‍റെ ചുമതല നൽകിയേക്കും. ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും ഒഴിവാക്കിയതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഫോണില്‍ വിളിച്ച് […]
തദ്ദേശ തെരഞ്ഞെടുപ്പ് പോലെ എല്ലാം കേരള നേതാക്കളെ ഏല്‍പിച്ച് മാറിനില്‍ക്കില്ല ഹൈക്കമാന്‍ഡ്
ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുക്കാന്‍ കൈമാറിയെങ്കിലും തീരുമാനങ്ങളെല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ സൂക്ഷ്മ നീരീക്ഷണത്തില്‍ തന്നെയായിരിക്കും. കേരളത്തിലെ പതിവ് ഗ്രൂപ്പ് കളികള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനുവദിക്കില്ല. ഉമ്മന്‍ചാണ്ടിയെ നായകനാക്കുന്നതില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം ഉണ്ടെങ്കിലും ഹൈക്കമാന്‍ഡിനെ ഭയന്ന് പുറമേക്ക് കാണിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പോലെ എല്ലാം കേരള നേതാക്കളെ ഏല്‍പിച്ച് മാറിനില്‍ക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സന്ദേശം. പ്രചാരണവും സ്ഥാനാര്‍ത്ഥി നിര്‍ണയവുമടക്കമുള്ള ഓരോ ഘട്ടത്തിലും ഇടപെടാനാണ് തീരുമാനം. കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും […]
ഉമ്മന്‍ചാണ്ടിയെ നായകനാക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് ലക്ഷ്യങ്ങളേറെ..
ഉമ്മൻചാണ്ടിയെ മുന്‍നിർത്തി ഹൈക്കമാന്‍ഡ് പയറ്റുന്നത് ദ്വിമുഖ തന്ത്രം. എ ഗ്രൂപ്പിനെ കളത്തിലിറക്കുന്നതിനോടൊപ്പം യുഡിഎഫില്‍ നിന്നും അകന്ന സാമൂഹിക വിഭാഗങ്ങളെ തിരികെ എത്തിക്കാനും കഴിയുമെന്ന് ഹൈക്കമാന്‍ഡ് കണക്കുകൂട്ടുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങിയാൽ സംസ്ഥാനത്തെ പ്രബല ഗ്രൂപ്പായ എ വിഭാഗം മനസറിഞ്ഞ് കളത്തിലിറങ്ങില്ലെന്ന് ഹൈക്കമാന്‍ഡിന് അറിയാം. പ്രവർത്തനങ്ങൾ ഏകോപിക്കാൻ എ ഗ്രൂപ്പിനുള്ള ശേഷി മറ്റാർക്കുമില്ല. ഉമ്മൻചാണ്ടി തേര് തെളിക്കുമ്പോൾ എണ്ണയിട്ട യന്ത്രം കണക്കെ എ വിഭാഗത്തിന്‍റെ ഗ്രൂപ്പ് സംവിധാനങ്ങൾ ചലിക്കും. ഒപ്പം ഘടക കക്ഷികളുടെ ആവശ്യവും […]