കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ കലം ഉടച്ച് പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. എറണാകുളം വാട്ടർ അതോറിറ്റിക്ക് മുന്നിലായിരുന്നു കലം ഉടച്ച് പ്രതിഷേധം. കൊച്ചിയിലെ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. പാഴൂർ പഠമ്പിങ്ങ് സ്റ്റേഷനിലെ തകരാറിലായ മോട്ടോറുകളുടെ ട്രയൽ റൺ ഇന്ന് നടന്നില്ല . അതേ സമയം താൽകാലികമായി പ്രശ്‌നം പരിഹരിക്കാൻ തൈക്കാട്ടുശേരിയിൽ നിന്നും, മരടിൽ നിന്നും ടാങ്കറുകളിൽ കൊച്ചിയിലേക്ക് വെള്ളമെത്തിച്ച് തുടങ്ങിയിട്ടുണ്ട്. കുടിനീരിനായി കേഴുന്ന കൊച്ചിക്ക് നല്ല വാർത്ത […]