പീഡനകേസിൽ ആരോപണവിധേയനായ കോൺഗ്രസ് നേതാവിനെ സസ്പൻഡ് ചെയ്തു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പിവി കൃഷ്ണകുമാറിനെയാണ് പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തത്. പീഡനപരാതിയിൽ കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തിരുന്നു. സഹകരണ സംഘം ജീവനക്കാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് പിവി കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസെടുത്തത്. ഇതിനു പിന്നാലെയാണ് ഡിസിസിയുടെ നടപടി. അന്വേഷണ വിധേയമായാണ് സസ്പൻഷൻ. കോൺഗ്രസിൻ്റെ പ്രധാന നേതാവായ കൃഷ്ണകുമാർ കണ്ണൂർ കോർപ്പറേഷൻ കിഴുന്ന ഡിവിഷൻ കൗൺസിലറാണ്. ദീർഘനാളായി നഗരത്തിൽ തന്നെ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയ്ക്കടക്കം നേതൃത്വം നൽകുന്നയാളാണ്. […]