കാസര്‍ഗോഡ് ബിജെപിയില്‍ ഭിന്നത രൂക്ഷമായി തുടരുന്നതിനിടെ സമവായ നീക്കം ശക്തമാക്കി നേതൃത്വം. കുമ്പള പഞ്ചായത്തിലെ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാരോട് പാര്‍ട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരം. എന്നാല്‍ പ്രതിഷേധം ശക്തമാക്കാന്‍ തന്നെയാണ് വിമത വിഭാഗത്തിന്റെ തീരുമാനം. ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂട്ടരാജി ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ബിജെപി നേതൃത്വം സമവായത്തിനുള്ള ചടുലമായ നീക്കങ്ങള്‍ നടത്തുന്നത്. കുമ്പള പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലെ സിപിഐഎം-ബിജെപി കൂട്ടുകെട്ടിനെതിരയാണ് പ്രവര്‍ത്തരുടെ പ്രതിഷേധം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ […]