ഇടുക്കി പണിക്കന്‍കുടിയിലെ കൊലപാതക കുറ്റം സമ്മതിച്ച് പ്രതി ബിനോയ്. കൊലപാതകത്തിന് കാരണം സിന്ധുവിനോട് തോന്നിയ സംശയമാണെന്ന് പ്രതി ബിനോയ് പറഞ്ഞു. സംഭവ ദിവസം വഴക്കുണ്ടായെന്നും കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നും ബിനോയ് മൊഴി നൽകി. കഴിഞ്ഞ മാസം 12 മുതലാണ് സിന്ധുവിനെ കാണാതായത്. മൂന്നുദിവസത്തിന് ശേഷം ബിനോയിയെയും കാണാതായി. ഇതോടെയാണ് ഇയാള്‍ക്കെതിരെ സംശയം ഉയര്‍ന്നത്. അമ്മയെ ബിനോയി മര്‍ദിച്ചിരുന്നതായുള്ള മകന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ ബിനോയിയുടെ വീടിന്റെ അടുക്കളയില്‍ നിന്ന് സിന്ധുവിന്റെ മൃതദേഹം കണ്ടെത്തി. തുടര്‍ന്ന് […]