National

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം; സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി. ഉന്നത പദവിയിലിരിക്കെ വരവില്‍ കവിഞ്ഞ സ്വത്ത് സാമ്പാദിച്ചെന്നാണ് ആരോപണം. പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയത്. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിക് സിറിയക് ജോസഫിനെതിരെയാണ് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് പരാതി നല്‍കിയത്. സിറിയക് തോമസ് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈകോടതിയിലും ഡല്‍ഹി ഹൈകോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ […]

HEAD LINES Kerala

ജാതിപ്പേര് വിളിച്ചു, മുഖത്ത് കാറിത്തുപ്പി; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ അധിക്ഷേപിച്ചു

സംസ്ഥാനത്ത് വീണ്ടും ജാതി അധിക്ഷേപ പരാതി. ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപമെന്ന് പരാതി. മറ്റ് കരാറുകാര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും മുഖത്ത് കാറിത്തുപ്പിയെന്നും പരാതി. പരാതി നല്‍കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പരാതിക്കാരന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.(caste abuse against the person who won the tender for unniyappam production at sabarimala) ടെണ്ടര്‍ റദ്ദാക്കാനായി കേസില്‍ കുടുക്കാന്‍ ശ്രമമെന്നും കരാറുകരന്‍ പറഞ്ഞു. ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്നും […]

Kerala

ഓൺലൈൻ കൺസൾട്ടേഷനിടെ നഗ്നതാ പ്രദർശനം; പ്രതി കസ്റ്റഡിയിൽ

ഓൺലൈൻ കൺസൾട്ടേഷനിടെ വനിതാ ഡോക്ടർക്കു നേരെ നഗ്‌നതാപ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തു. തൃശൂർ സ്വദേശി മുഹമ്മദ് സുഹൈദിനെയാണ് ആറൻമുള പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തൃശൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് സുഹൈബ് കൺസൾട്ടേഷനിടെ സ്വകാര്യഭാഗങ്ങൾ കാണിച്ചുവെന്നാണ് പരാതി. കോന്നി സർക്കാർ മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗത്തിലെ ഡോക്ടറാണ് പരാതിക്കാരി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഓൺലൈൻ കൺസൾട്ടേഷൻ ഡ്യൂട്ടിയായിരുന്നു ഡോക്ടർക്കുണ്ടായിരുന്നത്. വീട്ടിൽ ഇരുന്ന് ലാപ്‌ടോപ് ഉപയോഗിച്ച് ഇ സഞ്ജീവനി മുഖാന്തരം ഡോക്ടർ കൺസൾട്ടേഷൻ നടത്തുകയായിരുന്നു. ഇതിനിടെ മുഹമ്മദ് സുഹൈബ് […]

Kerala

കൂടുതൽ പേർ തട്ടിപ്പിന് ഇരയായി; പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി

പ്രവീൺ റാണക്കെതിരെ വീണ്ടും പരാതി. ചാവക്കാട് പൊലീസ് സ്റ്റേഷനിൽ ഇതുവരെ ലഭിച്ചത് രണ്ടു പരാതികളാണ്. ഈ രണ്ടു പരാതികളിൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. പാലയൂർ സ്വദേശികളാണ് പരാതിക്കാർ. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിയായിട്ടുണ്ടെന്നാണ് സൂചന. ഇതിനിടെ സേഫ് ആന്റ് സ്ട്രോങ്ങ്‌ തട്ടിപ്പിൽ പ്രതികരണവുമായി ജീവനക്കാർ രംഗത്തുവന്നിരുന്നു. തങ്ങൾ ആത്മഹത്യയുടെ വക്കിലെന്ന് ജീവനക്കാർ പറഞ്ഞു. റാണയുടെ വീട്ടുകാരെയും, അടുത്ത ജീവനക്കാരെയും ചോദ്യം ചെയ്താൽ നഷ്ടപ്പെട്ട പണം കണ്ടെത്താനാകും. പണം ധൂർത്തടിച്ചു എന്ന പ്രവീണ് റാണയുടെ വാക്കുകൾ […]

Kerala

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്ന സംഭവം; ഭർത്താവിനെതിരെ മെഡിക്കൽ കോളജ് നൽകിയ പരാതി പ്രതികാര നടപടിയെന്ന് യുവതി

ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവച്ച സംഭവത്തിൽ ഭർത്താവിനെതിരെ മെഡിക്കൽ കോളജ് നൽകിയ പരാതി പ്രതികാര നടപടിയെന്ന് ഹർഷിന. പരാതിയുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെ തീരുമാനം. ഡോക്ടർമാരുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്ന് കാട്ടിയാണ് യുവതിയുടെ ഭർത്താവ് അഷ്റഫിനെതിരെ മെഡിക്കൽ കോളേജ് അധികൃതർ പരാതി നൽകിയത്. ഇത് പ്രതികാര നടപടിയാണെന്ന് ഹർഷിനയുടെ കുടുംബം പറയുന്നു. തെറ്റു പറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വിഡിയോ പകർത്തിയ സംഭവത്തിലായിരുന്നു നടപടി. കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ മറന്നു വെച്ച സംഭവത്തിൽ മറ്റേതോ […]

Kerala

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയി; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി

രക്ഷിതാക്കളുടെ അനുമതിയില്ലാതെ എസ്എഫ്ഐ പ്രവർത്തകർ സ്കൂൾ കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്ന് പരാതി. പാലക്കാട് കലക്ടറേറ്റ് മാർച്ചിലാണ് പത്തിരിപ്പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ കൊണ്ടുപോയത്. ഇതേ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് കുട്ടികളെ സമരത്തിനു കൊണ്ടുപോയെന്നാണ് പരാതി. രക്ഷിതാക്കളോ അധ്യാപകരോ ഇക്കാര്യം അറിഞ്ഞിരുന്നില്ല. കുട്ടികൾ വീട്ടിൽ നിന്ന് പുറപ്പെട്ടെങ്കിലും സ്കൂളിൽ എത്തിയില്ല. തുടർന്ന് രക്ഷിതാക്കൾ നടത്തിയ അന്വേഷണത്തിൽ എസ്എഫ്ഐ പ്രവർത്തകർ കുട്ടികളെ സമരത്തിനായി കൊണ്ടുപോയെന്ന് മനസ്സിലായി. തുടർന്ന് രക്ഷിതാക്കൾ […]