India

നായയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

വളർത്തുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ യുവതിക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷനോട് (എംസിജി) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. എംസിജിക്ക് നഷ്ടപരിഹാര തുക നായയുടെ ഉടമയിൽ നിന്ന് ഈടാക്കാമെന്നും ഫോറം അറിയിച്ചു. ഓഗസ്റ്റ് 11നാണ് സ്ത്രീക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്. വീട്ടുജോലിക്കാരിയായ മുന്നി ഭാര്യാസഹോദരിക്കൊപ്പം ജോലിക്ക് പോകുമ്പോൾ വിനിത് ചികര എന്നയാളുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ യുവതിയെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവില്‍ ലൈന്‍ […]

Kerala

എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാര വിതരണത്തിലെ കാലതാമസം; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ച് വർഷമായിട്ടും എന്തുകൊണ്ടാണ് നഷ്ടപരിഹാരം നൽകാത്തതെന്ന് സുപ്രിംകോടതി. ജനക്ഷേമം ലക്ഷ്യമാക്കുന്ന സർക്കാരിന് ഇരകളെ അവഗണിക്കാൻ കഴിയില്ല. നഷ്ടപരിഹാരം ലഭിക്കാതെ എത്രപേർ മരിച്ചിട്ടുണ്ടാകും എന്നും കോടതി ചോദിച്ചു. കോടതിയെ സമീപിച്ച എട്ട് പേർക്ക് നഷ്ടപരിഹാരത്തിന് പുറമെ 50,000 രൂപ നൽകണമെന്ന് കോടതി നിർദേശിച്ചു. ഡിവൈ എഫ് ഐ സമർപ്പിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിനെതിരെയുള്ള സുപ്രിംകോടതിയുടെ വിമർശനം. 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ 2017ലാണ് സുപ്രിംകോടതി ഉത്തരവിട്ടത്. എന്നാല്‍ 3704 ഇരകളില്‍ 8 പേര്‍ക്ക് […]

Kerala

നഷ്ടപരിഹാരത്തുക ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് കുട്ടിയുടെ അച്ഛൻ

പിങ്ക് പൊലീസിൻ്റെ പരസ്യവിചാരണ നേരിട്ട സംഭവത്തില്‍ ഹൈക്കോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനും നല്‍കുമെന്ന് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ പറഞ്ഞു. സര്‍ക്കാര്‍ ഈ കേസില്‍ അപ്പീല്‍ പോകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അച്ഛൻ ജയചന്ദ്രൻ സംസാരിക്കുകയായിരുന്നു. ഇനിയെങ്കിലും മകളെ കരയിക്കരുതെന്ന് പറഞ്ഞ ജയചന്ദ്രൻ മാധ്യമങ്ങളോട് നന്ദിയും അറിയിച്ചു. പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നൽകണമെന്നാണ് ഹൈക്കോടതി […]

Kerala

കേരളത്തിന്റെ അവസ്ഥ പരിതാപകരം; കൊവിഡ് നഷ്ടപരിഹാര വിതരണത്തിൽ കേരളത്തിന് വിമർശനം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്ന കാര്യത്തിൽ കേരളത്തിന്റെ അവസ്ഥ പരിതാപകരമെന്ന് സുപ്രിംകോടതി. കൊവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേമ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 40000 ത്തിലധികം പേർ മരിച്ചെങ്കിലും നഷ്ടപരിഹാരം വിതരണം ചെയ്‍തത് 548 പേർക്ക് മാത്രമാണെന്നും സുപ്രിംകോടതി വിമർശിച്ചു. അപേക്ഷ നൽകിയവർക്ക് ഒരാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നല്‍കാന്‍ നടപടി എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചയുണ്ടായാൽ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി […]

India

നാഗാലാ‌ൻഡ് സംഘർഷം; മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം

നാഗാലാ‌ൻഡ് വെടിവയ്പ്പിൽ മരിച്ച പതിമൂന്ന് പേരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിനിടെ സുരക്ഷാ സേനയ്‌ക്കെതിരെ നാഗാലാ‌ൻഡ് പൊലീസ് കേസ് രജിസ്റ്റർ രജിസ്റ്റർ ചെയ്തു. സ്‌പെഷ്യൽ ഫോഴ്സ് 21 ന് എതിരെയാണ് പൊലീസ് ശ്വമേധയ എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. പ്രദേശ വാസികൾക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിർത്തെന്ന് എഫ്ഐആറിൽ പറയുന്നു. അതേസമയം നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പലയിടത്തും സംഘർഷം തുടരുന്നു. വെടിവെപ്പുണ്ടായ മോൺ ജില്ലയിൽ […]

Kerala

കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് സമാശ്വാസ ധനസഹായം

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന വ്യക്തികളുടെ ആശ്രിത കുടുംബങ്ങൾക്ക് നിലവിലുള്ള ധനസഹായങ്ങൾക്കു പുറമേ സമാശ്വാസ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് ബാധിച്ച് ഗ്രഹനാഥനോ, ഗ്രഹനാഥയോ മരിച്ചാൽ ബി പി എൽ കുടുംബങ്ങൾക്കാണ് സഹായധനം ലഭിക്കുക. സാമൂഹ്യക്ഷേമ/ക്ഷേമനിധി/മറ്റ് പെൻഷനുകൾ ആശ്രിതർക്ക് ലഭ്യമാകുന്നത് അയോഗ്യതയാകില്ല. അപേക്ഷ നൽകി പരമാവധി 30 ദിവസത്തിനകം ആനുകൂല്യം നൽകേണ്ടതാണ്. പ്രതിമാസം 5000 രൂപ വീതം സമാശ്വാസം ലഭിക്കുന്ന മാസം മുതൽ മൂന്നു വർഷത്തേയ്ക്കാണ് ഇത് നൽകുക. ഇതിനാവശ്യമായ തുക ബജറ്റിൽ വകയിരുത്തുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ […]

Kerala

കൊവിഡ് മരണ നഷ്ട പരിഹാരം; മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് വീണാ ജോർജ്

കൊവിഡ് മരണ നഷ്ട പരിഹാരം നൽകുന്നതിന് മാർഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ‍് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 50000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേരളം സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയിൽ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോ​ഗ്യവകുപ്പ് തന്നെ മുൻകൈ എടുക്കുമെന്നും വീണ ജോർജ് പറഞ്ഞു. മാത്രവുമല്ല കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാൽ അത് കൊവി‍ഡ് മരണമായി […]

India

കൊവിഡ് മരണ നഷ്ടപരിഹാരം: കേന്ദ്രത്തിന് സമയം അനുവദിച്ച് സുപ്രിംകോടതി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകുന്നതിൽ മാർഗനിർദേശം തയാറാക്കാൻ കേന്ദ്രത്തിന് സുപ്രിംകോടതി കൂടുതൽ സമയം അനുവദിച്ചു. മാർഗ നിർദേശം തയാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്. മാർഗനിർദേശം തയാറാക്കാൻ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചതിനെ തുടർന്നാണ് സുപ്രിംകോടതിയുടെ തീരുമാനം. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാർഗനിർദേശം തയാറാക്കാൻ സമയം വേണമെന്നും ധൃതി പിടിച്ചാൽ വിപരീതഫലം ഉണ്ടായേക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം എത്ര തുക എന്ന കാര്യത്തിൽ […]

India

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം; സാവകാശം തേടി കേന്ദ്രം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന്‌ നഷ്ടപരിഹാരം നല്‍കുന്നതില്‍ സാവകാശം തേടി കേന്ദ്രസര്‍ക്കാര്‍. മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും ധൃതി പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കാമെന്നുമാണ് കേന്ദ്രത്തിന്റെ വാദം. ജൂണ്‍ 30നാണ് ഇത് സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു.എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങള്‍ […]

Kerala

പെട്ടിമുടി ദുരന്തം; ധനസഹായം നാളെ വിതരണം ചെയ്യും

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സർക്കാർ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കൾക്കാണ് നാളെ ധനസഹായം ലഭിക്കുക. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുള്ള വീട് നിർമ്മാണം ഈ മാസം പൂർത്തിയാക്കും. പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ച 70 പേരിൽ 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്. 128 പേരെയാണ് സഹായത്തിന് അർഹരായി റവന്യൂ വകുപ്പ് കണ്ടെത്തിയത്. ദുരന്തബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസാഹയം നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക […]