Kerala

സൈജു ലഹരിക്ക് അടിമ; കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് കമ്മീഷണര്‍

മോഡലുകളുടെ മരണത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചൻ ലഹരിക്കടിയെന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു. സൈജുവിന്‍റെ ഉപദ്രവത്തിന് ഇരയായവർ പരാതി നൽകിയാൽ കേസ് എടുക്കും. സൈജു നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണ്. മോഡലുകളുടെ കാറിനെ പിന്തുടർന്നതാണ് അപകടകാരണമെന്നും കമ്മീഷണർ. സൈജുവിനെതിരെ സ്വമേധയാ കേസ് എടുക്കുന്നത് പരിഗണനയിലെന്ന് കമ്മീഷണർ പറഞ്ഞു. ഡിജെ പാർട്ടികളിൽ സൈജു എം.ഡി.എം.എ ഉൾപ്പടെയുള്ള ലഹരിമരുന്നുകൾ എത്തിച്ചിരുന്നു. മാരാരിക്കുളത്ത് നടന്ന ലഹരി പാർട്ടിയുടെ ഇൻസ്റ്റഗ്രാം ചാറ്റുകളും പൊലീസിന് ലഭിച്ചു. ഇന്നലെ അന്വേഷണസംഘം സൈജുവിന്‍റെ ഫോണ്‍ വിശദമായി പരിശോധിച്ചിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് […]

India

മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; മുംബൈ പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റി

മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിനെ സ്ഥലംമാറ്റി. ഹേമന്ത് നഗ്രാലെ ഐപിഎസ് പുതിയ കമ്മീഷണറായി ചുമതലയേറ്റു. വ്യവസായി മുകേഷ് അംബാനിയുടെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ വിവാദം തുടരുന്നതിനിടെയാണ് പരംബീർ സിംഗിനെ മാറ്റിയത്. കേസിൽ മുംബൈ പൊലീസിലെ ഇൻസ്പെക്ടർ സച്ചിൻ വസെയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീളുമെന്ന സൂചനകൾ വരുന്നതിനിടെയാണ് സ്ഥലംമാറ്റമെന്നത് ശ്രദ്ധേയമാണ്. 2017ലെ ക്രിമിനൽ കേസിൽ അന്വേഷണം നേരിടുന്ന സച്ചിൻ വസെയെ സർവീസിൽ തിരിച്ചെടുത്തത് മുൻ ശിവസേന […]