5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യം മോശമാകുന്ന സാഹചര്യത്തിലാണ് നടപടി. ആരോഗ്യവകുപ്പിന്റെ നിലപാട് തേടിയ ശേഷമാകും അന്തിമ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് റാലികൾ വെർച്വൽ ആയ് മാത്രം നടത്താൻ മാത്രം അനുമതി നല്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. തെരഞ്ഞെടുപ്പ് റാലികൾ അടക്കം നിരോധിയ്ക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്ക്ക് എതിരെ സുപ്രിംകോടതിയും വിവിധ ഹൈക്കോടതികളും കേന്ദ്ര തെരഞ്ഞെടുപ്പ് […]
Tag: commission
ആർ.സി.സിയിലെ രക്തകോശങ്ങളുടെ വിലവർധന; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
റീജിയണൽ കാൻസർ സെന്ററിൽ (RCC) രക്തകോശങ്ങളുടെ വില വർദ്ധിപ്പിച്ചെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാലാഴ്ചയ്ക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആർ സി സി ഡയറക്ടറോട് കമ്മീഷൻ ആവശ്യപ്പെട്ടു. 2019 ൽ കോശങ്ങളുടെ വില 600 രൂപയായിരുന്നു. 2020 ൽ ഇത് 1700 രൂപയായി വർധിപ്പിച്ചു. എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജിലെ രക്തബാങ്കിൽ ഇതിന്റെ വില 600 രൂപയാണ്. ജനറൽ ആശുപത്രിയിൽ സൗജന്യമാണെന്നും പരാതിയിൽ പറയുന്നു. മുൻ നഗരസഭാ കൗൺസിലർ ജി […]
പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവ്
തിരുവനന്തപുരത്ത് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്.പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. ബാലനീതി വകുപ്പുപ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ആറ്റിങ്ങൽ എസ്എച്ച്ഓയ്ക്കും ഡിവൈഎസ്പിക്കുമാണ് ഉത്തരവ്. അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടികളുടെ നിയമനങ്ങൾ സംബന്ധിച്ച് പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.