International

വംശവെറിക്കെതിരായ പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക്: ഫ്രാന്‍സിലും ബ്രിട്ടനിലും ജപ്പാനിലും ആയിരങ്ങള്‍ തെരുവില്‍

ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. അമേരിക്കയില്‍ ആഫ്രോ അമേരിക്കന്‍ വംശജര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ബ്രിട്ടണ് പിന്നാലെ ഫ്രാന്‍സിലും ആയിരങ്ങള്‍ തെരുവിലിറങ്ങി. ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ കൈകുഞ്ഞുങ്ങളെയുമായടക്കം ആയിരക്കണക്കിന് പേരാണ് പ്രതിഷേധ റാലി നടത്തിയത്. യു.എസിൽ മാത്രമല്ല ഫ്രാൻസിലും വംശവെറി രൂക്ഷമാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. സമരം മണിക്കൂറുകള്‍ നീണ്ടതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. Protests turned violent in France as riot police […]

International

ഭീഷണിപ്പെടുത്തിയിട്ടും പിന്നോട്ടില്ല; യുഎസില്‍ കര്‍ഫ്യൂ ലംഘിച്ചും പ്രതിഷേധം

ഒരാഴ്‌ച പിന്നിട്ട പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും അമേരിക്കയിൽ നൂറുകണക്കിന്‌ കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ ഉണ്ടായി. ആഫ്രോ-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ യുഎസ് പൊലീസ് തെരുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം കനക്കുന്നു. കര്‍ഫ്യു ലംഘിച്ചും നിരവധി പേര്‍ തെരുവിലിറങ്ങി. അമേരിക്കയിലുടനീളം പ്രതിഷേധം രൂപപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഷിങ്ടണ്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സംഘര്‍ഷസാധ്യതയും നിലനില്‍ക്കുന്നു. അതേസമയം കനത്ത ഭാഷയിലാണ് പ്രസിഡന്റ് പ്രതിഷേധക്കാരോട് പ്രതികരിക്കുന്നത്. ബന്ധപ്പെട്ട ഗവര്‍ണര്‍മാര്‍ ഒന്നും ചെയ്യുന്നില്ലെങ്കില്‍ സൈന്യത്തെ ഇറക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഫ്ളോയിഡിന്റെ ജന്മനാടായ ഹൂസ്റ്റണില്‍ നടന്ന പ്രതിഷേധസംഘമത്തില്‍ […]

International

കറുത്ത വംശജര്‍ക്ക് മുന്നില്‍ മുട്ടുകുത്തി അമേരിക്കയിലെ വെള്ളക്കാര്‍: വീഡിയോ വൈറല്‍

‘ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന വംശീയതയില്‍ ദൈവത്തോട് ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു’ കറുത്ത വംശജനായ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ വംശീയകൊലപാതകത്തില്‍ അമേരിക്കയില്‍ പ്രതിഷേധം കനക്കുന്നതിനിടെ കറുത്ത വംശജര്‍ക്ക് മുന്നില്‍ മുട്ടുകുത്തി മാപ്പിരന്ന് അമേരിക്കയിലെ വെള്ളക്കാര്‍. നൂറ്റാണ്ടുകളായി തുടര്‍ന്ന വംശീയതയില്‍ മാപ്പ് ചോദിച്ചാണ് അമേരിക്കയിലെ വെള്ളക്കാര്‍ ജോര്‍ജ് ഫ്ലോയ്ഡിന്‍റെ നാടായ ഹോസ്റ്റണില്‍ കറുത്തവര്‍ക്ക് മുന്നില്‍ മുട്ടികുത്തി മാപ്പ് ചോദിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ‘ഞങ്ങളുടെ കറുത്ത സഹോദരന്‍മാര്‍ക്കും സഹോദരിമാര്‍ക്കും നേരെ വര്‍ഷങ്ങളായി നടക്കുന്ന […]

International

ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം; പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സൈന്യത്തെ സജ്ജമാക്കി

ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ രാജ്യത്താകെ സൈന്യത്തെ സജ്ജമാക്കി. ആഭ്യന്തര പ്രശ്നങ്ങളില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് അമേരിക്കയില്‍ അപൂര്‍വ നടപടിയാണ്. അതേസമയം തുടര്‍ച്ചയായി ശ്വാസതടസമുണ്ടായതാണ് ഫ്ലോയിഡിന്‍റെ മരണത്തിന് കാരണമായതെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നു. വര്‍ണവെറിക്കെതിരായ ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുകയാണ് അമേരിക്കയില്‍. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടങ്ങളിലും പൊലീസ് ഗ്രനേഡുകളും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കര്‍ഫ്യു മറികടന്ന് തുടര്‍ച്ചയായ ഏഴാം ദിവസവും […]