Education Kerala

സംസ്ഥാനത്ത് കോളജുകള്‍ ഇന്നുതുറക്കും; ബാച്ചുകളായി തിരിച്ച് ക്ലാസ് നടത്തും

സംസ്ഥാനത്തെ കോളജുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുതുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കാണ് ക്ലാസ് തുടങ്ങുന്നത്. ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടത്തുക. colleges reopen ഇതോടൊപ്പം സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തി. കോളജുകളില്‍ ബിരുദാനന്തര ബിരുദ ക്ലാസ്സുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസ്സുകള്‍ പകുതി വീതം വിദ്യാര്‍ത്ഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്ലാസുകള്‍ക്ക് മൂന്നു സമയക്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ 8.30 മുതല്‍ 1.30 […]

Education Kerala

സംസ്ഥാനത്ത് കോളജുകളുടെ പ്രവര്‍ത്തനം ഈ മാസം 18 മുതല്‍

സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ എല്ലാ കോളജുകളും തുറക്കാന്‍ തീരുമാനം. വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ 1ന് തന്നെ പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും തുറക്കും. ബയോ ബബിള്‍ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. എല്ലാ പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ഇതോടൊപ്പം തുടങ്ങാം. സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസികളായി പ്രവര്‍ത്തിക്കുന്ന കോളജുകളും കോളജ് ഹോസ്റ്റലുകളും സ്‌കൂളുകളും പ്രവര്‍ത്തനം പുനരാരംഭിക്കുന്നതില്‍ […]