India

ഹിജാബ് വിവാദം: കർണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു

വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘ്പരിവാർ സംഘടനകൾ രംഗത്തെത്തിയ സാഹചര്യത്തിൽ കർണാടകയിലെ സ്‌കൂളുകളും കോളജുകളും മൂന്ന് ദിവസത്തേക്ക് അടച്ചു. ”ഐക്യവും സമാധാവും നിലനിൽക്കാൻ” വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നിർദേശിച്ചതായി മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ ട്വീറ്റ് ചെയ്തു. അതേസമയം ഹിജാബ് നിരോധനത്തിനെതിരെ ഉഡുപ്പി ഗവൺമെന്റ് കോളജിലെ അഞ്ച് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി വാദം കേൾക്കുന്നത് തുടരുകയാണ്. കേസിൽ നാളെയും വാദം തുടരുമെന്ന് കോടതി വ്യക്തമാക്കി. സമാധാനം കാത്തുസൂക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. […]

Education Kerala

സ്കൂളുകൾ പൂർണമായി അടക്കില്ല; കോളജ് ക്ലാസുകളും ഓഫ്‌ലൈനായി തുടരും

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടക്കില്ല. 10, 11, 12 ക്ലാസുകൾ ഓഫ്‌ലൈനായി തുടരും. കോളജ് ക്ലാസുകളും ഓഫ്‌ലൈനായിത്തന്നെ തുടരും. സ്കൂളുകൾ പൂർണമായി അടക്കുമെന്നായിരുന്നു നേരത്തെ വന്ന റിപ്പോർട്ട്. ഇതാണ് ഇപ്പോൾ തിരുത്തിയിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഇന്ന് 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. (schools colleges wont close) എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണിനുസമാനമായ അടച്ചിടലുണ്ടാകും. അതേസമയം രാത്രികാല നിയന്ത്രണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 23, 30 തീയതികളിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി. വിവാഹം, മരണാനന്തര ചടങ്ങുകൾ […]

Education Kerala

സംസ്ഥാനത്ത് കോളജുകൾ അടച്ചേക്കും; തീരുമാനം മറ്റന്നാളത്തെ അവലോകന യോഗത്തിൽ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോളജുകൾ അടച്ചേക്കും. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിൽ എടുക്കും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം രാത്രി കാല കർഫ്യുവിലടക്കം തീരുമാനമെടുക്കും. വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും എന്തെങ്കിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കും പൊലീസിനും വ്യാപക കൊവിഡാണ്. മെ‍ഡിക്കൽ കോളജ് ആശുപത്രികളിൽ ഡോക്ടർമാരടക്കം […]

Education Kerala

ഒക്ടോബർ 4 ന് കോളജുകൾ തുറക്കും ; ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു

ഒക്ടോബർ 4 ന് കോളജുകൾ തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. അവസാന വർഷ ഡിഗ്രി, പി ജി ക്ലാസ്സുകളാണ് തുടങ്ങുന്നതെന്ന് മന്ത്രി. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഡോസ് വാക്സിൻ നല്‍കാന്‍ സ്ഥാപനതലത്തില്‍ നടപടി സ്വീകരിക്കും. കൊവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കാൻ നിർദേശം നൽകും. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുക. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന […]