Kerala

വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി

ആരോഗ്യ സർവകലാശാല കലോത്സവത്തിനെത്തിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെരിയ സിമെറ്റ് നേഴ്സിംഗ് കോളജിൽ നടന്ന കലോത്സവതിനിടയിലാണ് സംഭവം. ഫലപ്രഖ്യാപനത്തിലെ അപാകത ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമിച്ചെതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഫലപ്രഖ്യാപനത്തിലെ അപാകത ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ട്രോഫി സ്വീകരിച്ചിരുന്നില്ല.പെരിയ സിമെറ്റ് നേഴ്സിംഗ് കോളജിൽ നടന്ന കലോത്സവം ഇന്നലെ രാത്രിയാണ് സമാപിച്ചത്.

Kerala

രണ്ട് വർഷമായി ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ എയ്ഡഡ് കോളജുകളിലെ ഗസ്റ്റ്‌ അധ്യാപകർ

കഴിഞ്ഞ രണ്ട് വർഷമായി ശമ്പളവും തൊഴിൽ ദിനങ്ങളുമില്ലാതെ എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ്‌ അധ്യാപകർ. 2250 ൽ അധികം ഗസ്റ്റ്‌ അധ്യാപകരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 2019 ലെ യുജിസി റിവൈസ്ഡ് ഗൈഡ്ലൈൻ പ്രകാരം ഗസ്റ്റ് അധ്യാപകരുടെ വേതനം ഉയർത്തണമെന്ന നിർദേശവും ഇത് വരെ നടപ്പിലായിട്ടില്ല. ( guest lecturer crisis )https://ac1ab7834fcb9060cb781a6213d93d58.safeframe.googlesyndication.com/safeframe/1-0-38/html/container.html തൃശൂർ കേരളവർമ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലെ ഗസ്റ്റ്‌ അധ്യാപകനായ അജിത്തിന്റെ മാത്രമല്ല കേരളത്തിലെ 2250 ൽ പരം ഗസ്റ്റ്‌ അധ്യാപകരിൽ ഭൂരിഭാഗം പേരുടെയും അവസ്ഥ ഇതാണ്. […]

Kerala

കോളജുകൾ ഒക്ടോബറിൽ തുറക്കും; പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങും : മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കോളജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുകയെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും. സമയം […]

Kerala

ജനുവരി 4 മുതൽ കോളജുകൾ തുറക്കാൻ നിർദേശം

സംസ്ഥാനത്തെ കോളജുകളിൽ ജനുവരി നാലു മുതൽ ക്ലാസുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവ് ഇറങ്ങി. ആർട്സ് ആൻഡ് സയൻസ് കോളേജുകൾ, ലോ, മ്യൂസിക്, ഫൈൻ ആർട്സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്നിക് കോളേജുകൾ, സർവകലാശാലകൾ എന്നിവയിൽ ബിരുദ കോഴ്സിന് അഞ്ച്, ആറ് സെമസ്റ്ററുകൾക്കാകും ആദ്യം ക്ലാസ്സ് ആരംഭിക്കുക. പി.ജി, ഗവേഷണ കോഴ്സുകളുടെ ക്ലാസുകളും നാലിനുതന്നെ ക്ലാസ് ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് രാവിലെ എട്ടര മുതൽ വൈകീട്ട് അഞ്ചു മണിവരെയാണ് ക്ലാസുകളുണ്ടാവുക. രണ്ട് ഷിഫ്റ്റുകളായിട്ടാകും പ്രവർത്തിക്കുക. പകുതി കുട്ടികളെ […]