ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ വഴി ഉത്പാദിപ്പിച്ച കയർ സംഭരിക്കാതെ കയർഫെഡ്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ ഇതോടെ ഉപയോഗശൂന്യമായി നശിക്കുകയാണ്. ഒപ്പം തന്നെ മറ്റു കയറുകളും കെട്ടിക്കിടക്കുന്നതോടെ വലിയ പ്രതിസന്ധിയിലാണ് കയർ മേഖല. കൊല്ലം ജില്ലയിൽ മാത്രം 74 കയർ സംഘങ്ങൾക്കായി 210 ഓളം ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും അനുവദിച്ചിരുന്നു. കയർ മേഖലയെ യന്ത്രവൽക്കരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പദ്ധതി പക്ഷേ […]