വിമാനയാത്രാമധ്യേ കോക്ക്പിറ്റിൽ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തിയ ദക്ഷിണാഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസിനെ വിദഗ്ധർ അഭിനന്ദിച്ചു. സൗത്ത് ആഫ്രിക്കൻ പൈലറ്റ് റുഡോൾഫ് ഇറാസ്മസ് ആണ് മരണത്തെ മുന്നിൽ കണ്ട നിമിഷത്തിലും മനഃസ്ഥൈര്യം കൈവിടാതെ ശരിയായ തീരുമാനമെടുത്തത്.എൻടി ടിവി യാണ് ഇത് സംബന്ധിച്ച വാർത്ത നൽകിയത്.(Pilot lauded for safe emergency landing after he finds cobra in cockpit) അമേരിക്കൻ കമ്പനിയായ ബീച്ച്ക്രാഫ്റ്റ് നിർമിച്ച ബാരോൺ 58 വിമാനത്തിന്റെ ഏക പൈലറ്റ് […]
Tag: cobra
കടിച്ച മൂർഖനെ തിരിച്ചു കടിച്ച് എട്ടുവയസ്സുകാരൻ; പാമ്പ് ചത്തു
തന്നെ കടിച്ച മൂര്‍ഖനെ തിരിച്ച് കടിച്ചു കൊന്ന് എട്ടുവയസ്സുകാരന്‍. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ജഷ്പൂർ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിലാണ് സംഭവം. ‘ദി ന്യൂ ഇന്ത്യ എക്സ്പ്രസിന്റെ’ റിപ്പോർട്ട് അനുസരിച്ച്, മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദീപക്കിൻ്റെ കൈയ്യിൽ പാമ്പ് ചുറ്റി, പിന്നാലെ കൈയ്യിൽ കടിച്ചു. വേദന കൊണ്ട് കുട്ടി മൂര്‍ഖനെ തിരിച്ച് കടിക്കുകയായിരുന്നു. തിങ്കളാഴ്ച വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ‘പാമ്പ് കൈയ്യിൽ ചുറ്റി എന്നെ കടിച്ചു. എനിക്ക് വല്ലാത്ത […]
കൊല്ലത്ത് പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു; കുത്തിവച്ചത് 10 ആന്റിവെനം
കൊല്ലം മയിലാപൂരില്‍ പാമ്പിനെ പിടിക്കുന്നതിനിടെ പാമ്പ് പിടുത്തക്കാരന് മൂര്‍ഖന്റെ കടിയേറ്റു. തട്ടാമല സന്തോഷിനാണ് കടിയേറ്റത്. കടിയേറ്റിട്ടും മൂര്‍ഖനെ പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സന്തോഷ് ആശുപത്രിയിലേക്ക് പോയത്. ഇതിനോടകം തന്നെ 10 ആന്റിവെനം സന്തോഷിന് കുത്തിവച്ചു. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. മയിലാപൂര്‍ സ്വദേശി അശോകിന്റെ വീട്ടിലെ മീന്‍ വളര്‍ത്തുന്ന ചെറിയ ഫ്രിഡ്ജില്‍ വല വിരിച്ചിരുന്നു. ഇതിനുള്ളിലാണ് പാമ്പ് കുടുങ്ങിയത്. മൂര്‍ഖനെ വലയില്‍ നിന്ന് പിടിക്കുന്നതിനിടെ സന്തോഷിന്റെ തള്ളവിരലിന് കടിയേല്‍ക്കുകയായിരുന്നു.
യുദ്ധ കമാൻഡോ സംഘത്തിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി സി.ആർ.പി.എഫ്
സി.ആർ.പി.എഫിന്റെ യുദ്ധ കമാൻഡോ സംഘമായ കോബ്രയിൽ വനിതകളെ ഉൾപ്പെടുത്താൻ ആലോചന. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ എ.പി മഹേശ്വരിയാണ് ഇക്കാര്യം അറിയിച്ചത്. “കോബ്രയിലേക്ക് സ്ത്രീകളെ എടുക്കുന്നത് ഞങ്ങൾ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ട്” മഹേശ്വരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 2008ലാണ് രാജ്യത്തെ മാവോയിസ്റ്റ് ഭീഷണിയെ നേരിടാൻ പതിനായിരം പേരടങ്ങുന്ന ഒരു സംഘത്തെ സി.ആർ.പി.എഫ് രൂപീകരിച്ചത്. ‘ദി കോംബാറ്റ് ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ ടീം’ അഥവാ കോബ്രയെ മാവോയിസ്റ്റ് സാന്നിധ്യമുള്ള ഇടങ്ങളിൽ പ്രത്യേക പരിശീലനം നൽകി വിന്യസിച്ചിട്ടുണ്ട്. ബീഹാർ, ജാർഖണ്ഡ്, […]