ദീർഘകാലാടിസ്ഥാനത്തിൽ തീരസംരക്ഷണ നടപടിയെന്ന് ധനമന്ത്രി.‘രൂക്ഷമായ കടലേറ്റവും കലാക്രമണവും തീരദേശ വാസികളുടെ ജീവിതം ദുരിതത്തിലാക്കി. ഇവ പരിഹരിക്കുന്നതിന് പരമ്പരാഗത മാർഗങ്ങളുമായി മുന്നോട്ട് പോകാനാകില്ല. പ്രകൃതി പ്രതിഭാസങ്ങളെ ശാസ്ത്രീയമായി മനസിലാക്കിക്കൊണ്ട് ദീർകാല പരിഹാര പദ്ധതി ആവിഷ്‌കരിക്കേണ്ടകതുണ്ട്.അടിയന്തര പ്രാധാന്യമുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കും. തീരദേശ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, തീരദേശ വികസനം എന്നീ രണ്ട് ഘടകങ്ങൾ ആണ് തീരദേശത്തിനായുള്ള പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കടൽഭിത്തി സംരക്ഷണത്തിൽ പ്രത്യേക പഠനങ്ങൾ നടത്തിയാകും പദ്ധതികൾ. ഇതിന്റെ ആദ്യഘട്ടത്തിന് 1500 കോടി രൂപ വിഹിതം കിഫ്ബി നൽകും. […]