Kerala

വായ്പാ ക്രമക്കേട്; ആരോപണമുയര്‍ന്ന സഹകരണ ബാങ്കില്‍ നിന്ന് സ്ഥിരനിക്ഷേപം പിന്‍വലിക്കുന്നു

വായ്പ ക്രമക്കേട് ആരോപണം ഉയര്‍ന്ന നെന്മാറയിലെ വലങ്ങി-വിത്തനശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് നെന്മാറ പഞ്ചായത്ത് സ്ഥിരനിക്ഷേപം പിന്‍വലിക്കും. 3,32,81,116 രൂപയാണ് പഞ്ചായത്ത് പിന്‍വലിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയാണ് തുക പിന്‍വലിക്കാന്‍ പ്രമേയത്തിലൂടെ തീരുമാനമെടുത്തത്. പിന്‍വലിക്കുന്ന തുക ഉടന്‍ മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കുമെന്ന് നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ബാങ്കിനെ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് ശ്രമമാണ് നിക്ഷേപം പിന്‍വലിക്കാനുള്ള തീരുമാനമെന്നാണ് ബാങ്ക് ഭരണസമിതിയുടെ പ്രതികരണം. സിപിഐഎം നിയന്ത്രണത്തിലുള്ള ബാങ്കിലെ ക്രമക്കേടിനെതിരെ മുന്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് പാര്‍ട്ടി […]

Kerala National

സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കുന്നു; കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും

കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും. നിബന്ധനകള്‍ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ്ബാങ്കിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്. ആസ്തികള്‍ ഗ്യാരണ്ടിയായി മാറ്റാത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് പദവി ഇത്തരത്തില്‍ ഇനിയുണ്ടാകില്ല. ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷംകൊണ്ടുവന്ന വ്യവസ്ഥകള്‍ നടപ്പാക്കാത്ത സഹകരണ സംഘങ്ങള്‍ക്ക് എതിരെയാണ് ആര്‍ബിഐയുടെ നടപടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ ഇതിലുള്‍പ്പെടും.

India National

സഹകരണ സംഘങ്ങൾ ബാങ്കുകളല്ല; കേരളത്തിന്റെ ആവശ്യം തള്ളി നിർമല സീതാരാമൻ

സഹകരണ സംഘങ്ങള്‍ക്ക് ബാങ്കുകള്‍ എന്ന് ഉപയോഗിക്കാന്‍ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിംഗ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ […]