Kerala

ദ്വിശതാബ്ദി നിറവിൽ കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ കോട്ടയം സിഎംഎസ് പ്രസ്

കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായ കോട്ടയം സിഎംഎസ് പ്രസ് ദ്വിശതാബ്ദി നിറവിലേക്ക്. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്ക് കോട്ടയത്ത് തുടക്കമായി. ഇംഗ്ലണ്ടിൽ നിന്നും ആദ്യമായി എത്തിച്ച അച്ചടിയന്ത്രം സിഎംഎസ് പ്രസിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. 1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. കേരളത്തിലേക്ക് കടൽ കടന്നെത്തിയ ആദ്യ അച്ചടി യന്ത്രം […]