Kerala

”മുഖ്യമന്ത്രിയെ ഒക്കെ അങ് കുടുക്കി കളയാം എന്ന പൂതി മനസ്സില് വെച്ചാൽ മതി”

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുള്‍പ്പെട്ട വിജിലന്‍സ് തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്ത് അസംബന്ധവും വിളിച്ച് പറയുന്ന നാവുണ്ടായത് കൊണ്ട് അത് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയുമൊക്കെ എന്തോ കുറ്റം ചെയ്തവരാണെന്നും, അവരെ എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിക്കാനിരിക്കുകയാണെന്നുമൊക്കെയാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ ആ പൂതി അങ് മനസ്സില്‍ വെച്ചാല്‍ മതി. വിജിലൻസ് എന്നത് സ്വതന്ത്രമായ ഒരു […]

Kerala

ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തം: കെ.ജി.എം.ഒ.എ

രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം കത്തിലുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ പ്രാഥമിക തലത്തിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൊറോണ […]

India Kerala

ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി

ജപ്പാന്‍ കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്നും ജപ്പാനില്‍ നിന്നു മാത്രം കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കാന്‍ സാധിച്ചു, നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ 200 കോടി രൂപ നിക്ഷേപിക്കാന്‍ തീരുമാനിച്ചത് സംസ്ഥാനത്തിന്‍റെ നിക്ഷേപ സൌഹൃദ സാഹചര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുവജനതയെ മുന്നില്‍കണ്ടുള്ള യാത്രയായിരുന്നു, ഈ […]

India Kerala

അലനും താഹയും പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് മുഖ്യമന്ത്രി

പന്തീരങ്കാവില്‍ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ല, പരിശോധന കഴിഞ്ഞുവെന്നും അവര്‍ മാവോയിസ്റ്റുകളാണെന്ന് വ്യക്തമായെന്നും മുഖ്യമന്ത്രി പറഞ്ഞു. ജപ്പാന്‍ കൊറിയ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തി മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് പന്തീരങ്കാവലാണ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് സിപിഎം പ്രവര്‍ത്തകരായ അലന്‍, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എ ചുമത്തിയത് വിവാദമായിരുന്നു. യു.എ.പി.എ ചുമത്തിയത് റദ്ദാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.