ലോകായുക്ത ഭേദഗതി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച സിപിഐ മന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. പഠിക്കാന്‍ സമയം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍ ഭേദഗതിക്കായുള്ള നീക്കം ഒരു തവണ മാറ്റിവെച്ചതാണെന്നാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. പിന്നീട് വിഷയം പരിഗണനയ്ക്ക് വന്നപ്പോള്‍ സിപിഐ വിശദമായി പഠിച്ചിട്ടുണ്ടാകുമെന്നാണ് കരുതിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം രണ്ടാമത് ചര്‍ച്ചയ്‌ക്കെത്തിയപ്പോള്‍ സിപിഐ എതിര്‍പ്പറിയിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എതിര്‍പ്പ് അറിയിക്കാതിരുന്നതിനാല്‍ ഭേദഗതിയോട് സിപിഐ യോജിക്കുന്നുവെന്നാണ് കരുതിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രീയ ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചില്ലെന്ന […]