Kerala

കേരളത്തിൽ നാളെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ, ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്നും വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ […]

Kerala

ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

ഇന്നും നാളെയും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പിൽ പറയുന്നു.

Kerala

കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് ഇന്ന് രാവിലെ 8.30 മുതൽ വ്യാഴാഴ്ച രാത്രി 8.30 വരെ 1.0 മീറ്റർ മുതൽ 1.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധനയാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

World

യുഎഇയിൽ താപനില കുറയുന്നു; മൂടൽമഞ്ഞ് സാധ്യത

യുഎഇയിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി. അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 30 ഡിഗ്രി സെൽഷ്യസും 29 ഡിഗ്രി സെൽഷ്യസും ആയിരിക്കും. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും 23 ഡിഗ്രി സെൽഷ്യസുമാണ്. അതേസമയം തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും നേരിയതോ മിതമായതോ ആയ കാറ്റ് വീശിയേക്കുമെന്നും എൻ.സി.എം പറയുന്നു.

Kerala

സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 22 വരെ മഴ തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലയോര മേഖലകളിലും ലക്ഷദ്വീപിലും മഴ മുന്നറിയിപ്പുണ്ട്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 21 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പൊലിസ് കോൺസ്റ്റബിൾ തസ്തികയുടെ കായികക്ഷമതാ പരീക്ഷയും ശാരിരിക അളവെടുപ്പും പ്രതികൂല കാലാവസ്ഥയെ […]

Kerala Weather

മോശം കാലാവസ്ഥ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനം പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കർണ്ണാടക തീരം അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റര്‍ വേഗതയിലും കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ 23-08-2022 മുതൽ 25-08-2022 […]

Kerala

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ 25 വരെ മത്സ്യബന്ധനം പാടില്ല

കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളിൽ ഓഗസ്റ്റ് 25 വരെ മല്‍സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്ക്-കിഴക്കൻ അറബിക്കടലിലും, കർണ്ണാടക തീരത്തും അതിനോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടലിലും മണിക്കൂറിൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഓഗസ്റ്റ് 23 വരെ തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും […]

Kerala

ബംഗാള്‍ ഉള്‍ക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്: കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം മാർച്ച് 21ന് ചുഴലിക്കാറ്റായി മാറുമെന്നും, വടക്ക് ദിശയില്‍ സഞ്ചരിച്ച് മാര്‍ച്ച് 22ന് ബംഗ്ലാദേശ്-മ്യാന്‍മര്‍ തീരത്ത് പ്രവേശിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദത്തെ തുടർന്ന് കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റാണ് ഇത്. എന്നാൽ ഇന്ത്യന്‍ തീരത്ത് ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.