Kerala

ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകാതേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകാതെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ മറുപടികൾ പരിശോധിക്കാതേ ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്നാണ് ഡയറക്ടറേറ്റ് പറയുന്നത്. ബിനീഷുമായി ബന്ധമുള്ള കൂടുതൽ പേരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ച ബിനീഷിനെ വീണ്ടും വിളിപ്പിക്കും. വിസാ സ്റ്റാമ്പിംഗ് ഏജൻസിയിലെ മുതൽ മുടക്കിനെ കുറിച്ചാണ് ബിനീഷിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദിച്ചറിഞ്ഞത്. ബിനീഷ് കൈമാറിയ രേഖകളും പരിശോധനയ്ക്കയക്കും. ഇന്നലെ ബിനീഷിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. രാവിലെ ഹാജരായ ബിനീഷിനെ പതിനൊന്ന് മണിക്കൂർ നീണ്ട […]