സിവിക് ചന്ദ്രനെതിരായ പീഡന കേസില്‍ വിവാദ ഉത്തരവ് ഇറക്കിയ ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്തത്. മുന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ സ്ഥലംമാറ്റത്തിനാണ് സ്റ്റേ. ജഡ്ജിയുടെ അപ്പീലിലാണ് നടപടി. അപ്പീല്‍ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. സ്ഥലം മാറ്റത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെട്ടിരുന്നില്ല. കൊല്ലം ലേബര്‍ കോടതിയിലേക്കായിരുന്നു ജഡ്ജിയുടെ സ്ഥലം മാറ്റം. ജുഡീഷ്യല്‍ അധികാരം നിര്‍വഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാന്‍ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. […]
Tag: civic chandran
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റനടപടിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ
എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾക്ക് പിന്നാലെയുണ്ടായ സ്ഥലം മാറ്റ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ അധികാരം നിർവഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാൻ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹർജി, ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്. തന്നെ സ്ഥലം മാറ്റിയ കൊല്ലം ലേബർ കോടതിയിലേത് ഡെപ്യുട്ടേഷൻ തസ്തികയാണ്. അവിടേക്ക് മാറ്റണമെങ്കിൽ […]
സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങൾ; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ
എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശങ്ങളുടെ പേരിൽ സ്ഥലം മാറ്റിയ നടപടിക്കെതിരെ മുൻ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയിൽ. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്കാണ് അദ്ദേഹം പരാതി നൽകിയത്. എസ്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെയാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മാറ്റിയ നടപടി ചട്ടവിരുദ്ധമാണെന്നാണ് അദ്ദേഹം പരാതിയിൽ ഉന്നയിക്കുന്നത്. ജില്ലാ ജഡ്ജിയായി നിയമിതനായി മൂന്നു വർഷം പൂർത്തിയാകും മുൻപാണ് […]
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കോടതി സാധൂകരിക്കുന്നു; വനിതാ കമ്മീഷൻ
സ്ത്രീകൾക്കെതിരായ ഹീനമായ അതിക്രമങ്ങൾ സാധൂകരിക്കുന്ന കോടതി നിലപാട് ആശങ്കയുണർത്തുന്നതായി വനിതാ കമ്മീഷൻ. വസ്ത്രധാരണം പോലെ വൈയക്തികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അതിക്രമങ്ങൾ സാധൂകരിക്കുന്നത്. പീഡനക്കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച കോടതി ഉത്തരവ് നിർഭാഗ്യകരമാണെന്നും അധ്യക്ഷ പി സതീദേവി പറഞ്ഞു. “പരാതിക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നതായി ജാമ്യാപേക്ഷയ്‌ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെക്ഷൻ 354 എ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല” എന്നാണ് ഉത്തരവിൽ പറയുന്നത്. ജാമ്യം നൽകുന്ന വേളയിൽ […]
‘മികച്ച ഒരിത്’; സിവിക് ചന്ദ്രൻ ജാമ്യവിധിയിൽ പ്രതിഷേധം രേഖപ്പെടുത്തി ജിയോ ബേബി
ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം പുകയുന്നു. പരാതിക്കാരി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞതെന്ന കോടതി പരാമർശമാണ് വിവാദമായത്. സംവിധായകൻ ജിയോ ബേബി ഉൾപ്പെടെയുള്ളവരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ : ‘പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകളിൽ നിന്നും പരാതിക്കാരി sexually provocative വസ്ത്രങ്ങളാണ് ധരിച്ചിരുന്നത് എന്നത് വെളിവാകുന്നു .അത് കൊണ്ട് തന്നെ പ്രതിക്കെതിരെ 354A വകുപ്പ് പ്രഥമ ദൃഷ്ട്യ നില നിൽക്കില്ല […]
പീഡന കേസ്; എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി
പീഡന കേസില്‍ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി. വെള്ളിയാഴ്ച വരെ സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. കേസ് കോഴിക്കോട് ജില്ലാ കോടതി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും. കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് കോടതി തടഞ്ഞത്. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ […]
സിവിക് ചന്ദ്രനെതിരായ രണ്ടാമത്തെ പീഡനക്കേസ് കോടതി ഇന്ന് പരിഗണിക്കും
സാഹിത്യകാരന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗികാതിക്രമകേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. 2020 ഫെബ്രുവരി എട്ടിന് കൊയിലാണ്ടി നന്തി കടല്‍ത്തീരത്ത് നടന്ന കവിതാ ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ലൈഗികാതിക്രമം നടത്തിയെന്നാണ് യുവ എഴുത്തുകാരിയുടെ പരാതി. സിവിക് ചന്ദ്രനെതിരായ മറ്റൊരു ലൈംഗിക പീഡനക്കേസില്‍ കോഴിക്കോട് ജില്ലാ കോടതി ഇന്നലെ മുന്‍ കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഏപ്രിലില്‍ പുസ്തക പ്രസാധനത്തിന് കൊയിലാണ്ടിക്ക് സമീപം നന്തിയില്‍ ഒത്തുകൂടിയപ്പോഴാണ് സംഭവമെന്നായിരുന്നു പരാതി. പ്രതിക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് വിലയിരുത്തിയാണ് കോടതി […]
പീഡനക്കേസ്; സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
പീഡന കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി വിധി ഇന്ന്. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക. 2021 ഏപ്രിലിൽ കൊയിലാണ്ടിയിൽ വച്ച് യുവ എഴുത്തുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്. മുൻകൂർ ജാമ്യഹർജിയിൽ വാദം പൂർത്തിയായിരുന്നു. പ്രതിയ്ക്ക് മുൻകൂർജാമ്യം നൽകരുതെന്നാണ് പ്രോസിക്യൂഷൻ വാദം. പ്രായവും കടുത്ത ആരോഗ്യ പ്രശ്നങ്ങളും പരിഗണിച്ച് മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് സിവിക് ചന്ദ്രൻ്റെ വാദം. പ്രതിയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ യുവ എഴുത്തുകാരിയും കോടതിയെ […]
സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡനപരാതി; കേസെടുത്ത് കൊയിലാണ്ടി പൊലീസ്
സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും പീഡന കേസ്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കോഴിക്കോട് കൊയിലാണ്ടി പൊലീസാണ് പീഡന ശ്രമത്തിന് കേസെടുത്തത്. 2020 ഫെബ്രുവരിയില്‍ കൊയിലാണ്ടി സ്വദേശിനിയായ യുവതിയെ കോഴിക്കോട് വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. മറ്റൊരു പീഡന പരാതിയില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുസ്തക പ്രകാശന ചടങ്ങിനായി കൊയിലാണ്ടി നന്തിയില്‍ ഒത്തുകൂടിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, […]