കോട്ടയത്തെ സിഐടിയു ബസ് ഉടമ തർക്കത്തിന് പരിഹാരമായതോടെ രാജ്മോഹന്റെ ബസുകൾ ഓടിത്തുടങ്ങി. സമാധാനപരമായി സർവീസ് മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്ന് രാജ്‌മോഹൻ പറഞ്ഞു. സമരം ചെയ്‌ത തൊഴിലാളികൾ തിങ്കളാഴ്ച മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം തിരുവാർപ്പിലെ ബസ്സുടമയും സിഐടിയു യും തമ്മിലുള്ള തർക്കത്തിൽ ഇന്നലെ പരിഹാരമായി. മുഴുവൻ തൊഴിലാളികൾക്കും റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് ഉടമയുടെ ഉറപ്പ് സിഐടിയു അംഗീകരിച്ചു.ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയിലാണ് പ്രശ്നം ഒത്തുതീർപ്പായത്. നാലു മാസത്തിനുശേഷം സ്ഥിതിഗതികൾ […]
Tag: citu
ഇല്ലാത്ത കാര്യം കെട്ടിവയ്ക്കാന്‍ സമ്മതിക്കില്ല; കാട്ടാക്കട മര്‍ദനത്തില്‍ ന്യായീകരണവുമായി സിഐടിയു
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച കേസില്‍ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രേമനനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. പൊലീസിനെ ഏല്‍പ്പിക്കാന്‍ ഉന്തി തള്ളി കൊണ്ടുപോവുക മാത്രമാണ് തൊഴിലാളികള്‍ ചെയ്തത്. ഇല്ലാത്ത കാര്യം തൊഴിലാളികളുടെ മേല്‍ വച്ച് കെട്ടാന്‍ സമ്മതിക്കില്ലെന്നും ആനത്തലവട്ടം ആനന്ദന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പ്രതികളുടെ മേല്‍ മുന്‍പ് ഒരു പെറ്റി കേസ് പോലും ഇല്ലെന്നും പരാതിക്കാരന്‍ സ്ഥിരം പ്രശ്‌നക്കാരന്‍ ആണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. […]
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടഞ്ഞ് സി.ഐ.ടി.യു
തിരുവനന്തപുരത്ത് സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് തടയുന്നു. സി.ഐ.ടി.യു ആണ് ബസ് തടയുന്നത്. തിരുവനന്തപുരം സിറ്റി ഡിപ്പോയിലാണ് ബസ് തടയുന്നത്. ബസ് എടുക്കാൻ വന്ന ഡ്രൈവറെയും തടഞ്ഞു. സിറ്റി സർക്യൂലറർ സർവീസിനായി സ്വിഫ്റ്റിന് കീഴിൽ ബസ് സർവീസ് നടത്തുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ രംഗത്തുവന്നിരുന്നു. ഇന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്ന സിറ്റി സർക്കുലർ ഇലക്ട്രിക് ബസ് സർവീസ് തടയുമെന്ന് സി ഐ ടി യു നേരത്തെതന്നെ വ്യക്തമാക്കിക്കഴിഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാനായി നടത്തിയ ചർച്ച പ്രഹസനമായിരുന്നുവെന്ന് […]
കെഎസ്ആര്‍ടിസി ശമ്പള പ്രശ്‌നം; സിഐടിയു ഇന്ന് ചീഫ് ഓഫിസ് വളയും
കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ഭരണാനുകൂല യൂണിയനായ സിഐടിയു ഇന്ന് ചീഫ് ഓഫീസ് വളയും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന് തൊഴിലാളിസംഘടനകള്‍ ഒപ്പിട്ട കരാര്‍ പാലിക്കണമെന്നുമാണ് ആവശ്യം. ടിഡിഎഫ്, ബിഎംഎസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധവും തുടരുകയാണ്. കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ആരംഭിച്ചെങ്കിലും പ്രതിഷേധത്തിലാണ് യൂണിയനുകള്‍. പ്രതിപക്ഷ സംഘടകള്‍ ദിവസങ്ങളായി പ്രതിഷേധവുമായി രംഗത്തുണ്ട്. സെക്രട്ടേറിയറ്റിനുമുന്നിലും കെ.എസ്.ആര്‍.ടി.സി. ആസ്ഥാനത്തും യൂണിറ്റുകളിലും ധര്‍ണയും റിലേസത്യാഗ്രഹവും നടക്കുകയാണ്. ബസ് സര്‍വീസ് മുടക്കാതെയുള്ള സമരങ്ങളാണു നടക്കുന്നത്. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് […]
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; സിഐടിയു സമരം ഇന്ന് മുതൽ
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് സിഐടിയു ഇന്ന് മുതൽ അനിശ്ചിത കാല സമരത്തിലേക്ക്. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുകയാണ് തൊഴിലാളി യൂണിയനുകൾ. ചീഫ് ഓഫിസിന് മുന്നിലാണ് സിഐടിയു അനിശ്ചിത കാല സമരവും രാപ്പകൽ സമരവും നടത്തുന്നത്. സമരമല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് ബിഎംഎസും അറിയിച്ചിട്ടുണ്ട്. ശമ്പള പ്രതിസന്ധി ചർച്ചചെയ്യാൻ മാനേജ്മെന്റ് വിളിച്ച യോഗം തൊഴിലാളി സംഘടനകൾ ബഹിഷ്‌കരിച്ചിരുന്നു. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പ് ശമ്പളം പ്രതീക്ഷിക്കേണ്ടെന്ന നിലപാട് മാനേജ്മെന്റ് അറിയിച്ചതിനെ തുടർന്നാണ് യൂണിയനുകൾ […]
കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി: സര്‍ക്കാരിന് എക്കാലവും സഹായിക്കാനാകില്ലെന്ന് ധനമന്ത്രി
കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ […]
ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന് ആത്മഹത്യാക്കുറിപ്പ്
സിഐടിയു വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ച നിലയിൽ. തൃശൂർ പീച്ചി സ്വദേശി കോലഞ്ചേരി വീട്ടിൽകെ.ജി. സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നെന്ന ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സിപിഐഎമ്മിലെ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുള്ളത്. പീച്ചി പൊലീസ് അന്വേഷണം തുടങ്ങി. സിപിഎം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍ ഭീഷണിപ്പെടുത്തിയെന്ന് സജിയുടെ സഹോദരന്‍ പറഞ്ഞു. നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ട സജിയുടെ വിയോഗം നാട്ടുകാർക്കും വലിയ വേദനയാണ്. സജി ആദ്യം സിഐടിയു യൂണിയനിലായിരുന്നു. ബ്രാഞ്ച് […]
‘കട തുറന്നാലും വാങ്ങാന്‍ ആളുവേണ്ടേ?’; വ്യാപാരി വ്യവസായ ഏകോപന സമിതി സമരവിരോധികളെന്ന് സിഐടിയു
പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കാനാണ് ഈ പണിമുടക്ക്. ഇന്നലെ പണിമുടക്കില്‍ പങ്കെടുത്ത എല്ലാ ജീവനക്കാരും ഇന്നും പണിമുടക്കില്‍ പങ്കെടുക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ വ്യക്തമാക്കി. കടകള്‍ തുറക്കുമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രഖ്യാപനത്തിനെതിരെയും സിഐടിയു വിമര്‍ശനം ഉന്നയിച്ചു. വ്യാപാരവ്യവസായി ഏകോപന സമിതി സമരവിരോധികളാണെന്ന് ആനത്തലവട്ടം ആനന്ദന്‍ ആഞ്ഞടിച്ചു. കടകള്‍ തുറന്നുവച്ചാലും സാധനങ്ങള്‍ […]