സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്‍റെ ഫണ്ട് വിതരണത്തില്‍ അനീതിയുണ്ടെന്ന പരാതി ക്രിസ്ത്യന്‍ സഭാനേതാക്കള്‍ പ്രധാനമന്ത്രിയുടെ മുന്നിലെത്തിച്ചിട്ടും പ്രതികരിക്കാതെ സംസ്ഥാന സർക്കാർ. ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണാനുപാതത്തില്‍ പ്രശ്നമുണ്ടെന്ന ആരോപണവും സഭ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ന്യൂനപക്ഷ വകുപ്പ് മുസ്‍ലിം ക്ഷേമ വകുപ്പായി പ്രവർത്തിക്കുന്നുവെന്ന ആരോപണമടങ്ങിയ ലേഖനം ദീപിക പത്രത്തിലും വന്നു. പ്രധാനമന്ത്രിയുമായി സംസ്ഥാനത്തെ ക്രിസ്ത്യന്‍ സഭാ നേതൃത്വം നടത്തിയ കൂടിക്കാഴ്ചയിലെ പ്രധാന വിഷയം ന്യൂനപക്ഷ വകുപ്പിന്‍റെ ഫണ്ട് വിനിയോഗം സംബന്ധിച്ച പരാതി ആയിരുന്നു. സ്കോളർഷിപ്പ് ഉള്‍പ്പെടെ ന്യൂനപക്ഷ പദ്ധതികള്‍ 80 […]