Kerala

തൻ്റെ പേരും ചിത്രവും ഒഴിവാക്കി; ദേശാഭിമാനിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

ദേശാഭിമാനി ദിനപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അംബേദ്‌കർ പ്രതിമയിലെ പുഷ്പാർച്ചന വാർത്തയിൽ നിന്ന് തൻ്റെ പേരും ചിത്രവും ഒഴിവാക്കിയെന്ന് ഗോപകുമാർ ആരോപിച്ചു. സിപിഐ പ്രതിനിധി ആയതിനാലാണോ തന്നെ ഒഴിവാക്കിയതെന്നും ഇതാണോ സാമൂഹ്യനീതിയും സമത്വവുമെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഡെപ്യൂട്ടി സ്പീക്കർ തൻ്റെ പരിഭവം പങ്കുവെച്ചത്. രണഘടനാശില്പി ഡോ. ബി ആർ അംബേദ്കറുടെ ജന്മവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, വി.ശിവൻകുട്ടി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, […]

Kerala

ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ ഇന്ന് പ്രഖ്യാപിക്കും

കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ ഇന്ന് പ്രഖ്യാപിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് യു.ഡി.എഫ് മത്സരിക്കാത്തത് കൊണ്ട് ചിറ്റയം ഗോപകുമാറിനെ മത്സരമില്ലാതെ തെരഞ്ഞെടുക്കും. സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം ശ്രദ്ധ ക്ഷണിക്കലായി പൊന്നാനി അംഗം പി. നന്ദകുമാര്‍ സഭയില്‍ ഉന്നയിക്കും. ഏതെങ്കിലും ജനകീയ വിഷയം ഉയര്‍ത്തി അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം ആലോചിക്കുന്നുണ്ട്. ഗവര്‍ണര്‍ അവതരിപ്പിച്ച നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്നും തുടരും. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ചോദ്യോത്തരവേള ഒഴിവാക്കിയിട്ടുണ്ട്. എ.ഐ.എസ്.എഫ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് ഗോപകുമാർ രാഷ്ട്രീയ […]