യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ചിന്തയുടെ ചിത്രത്തിനൊപ്പം ‘I AM tha but u r not tha’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ വ്യാകരണ തെറ്റുകളായിരുന്നു ചിന്തയുടെ പിശകിലെ ഏറ്റവും പുതിയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ചിന്തയ്ക്ക് പറ്റിയ തെറ്റ് ട്രോളർമാർ ഏറ്റെടുത്തിരുന്നു. ഒന്നിന് പിറകെ ഒന്നായി ചിന്ത സമൂഹമാധ്യമങ്ങളിൽ വിവാദങ്ങളിൽ പെടുന്ന സാഹചര്യത്തിൽ ആണ് വിനായകന്റെ പരിഹാസം. ഇതിനിടെ […]
Tag: Chintha Jerome
”ഹൃദയം നിറഞ്ഞ വാത്സല്യത്തോടു കൂടി ലളിതാമ്മ സ്വീകരിച്ചു”; ചങ്ങമ്പുഴയുടെ മകൾ ലളിതയെ വീട്ടിലെത്തി കണ്ട് ചിന്താ ജെറോം
വിവാദങ്ങൾക്കിടെ ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയെ സന്ദർശിച്ച് യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോം. ഹൃദയം നിറഞ്ഞ വാത്സല്യത്തോടുകൂടിയാണ് ലളിതാമ്മ സ്വീകരിച്ചതെന്ന് ചിന്ത ഫെയ്‌സ്ബുക്കിൽ കുറിച്ചു. (chintha jerome visited lalitha changampuzha) ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി ‘വാഴക്കുല’യുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പിഎച്ച്.ഡി. ഗവേഷണപ്രബന്ധത്തിൽ തെറ്റായി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. ചിന്ത ജെറോമിന്റെ പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സന്ദർശനം. മണിക്കൂറുകൾ വീട്ടിൽ ചെലവഴിച്ചു. അമ്മയും കമ്മീഷൻ അംഗങ്ങളായ ഡോ. പ്രിൻസികുര്യാക്കോസും, റെനീഷ് മാത്യുവും […]
ചിന്ത ജെറോമിന് ശമ്പള കുടിശിക അനുവദിച്ച് സർക്കാർ; 8.50 ലക്ഷം രൂപ ലഭിക്കും
സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് സര്‍ക്കാര്‍ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാന്‍ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ കുടിശ്ശിക ആവശ്യപ്പെട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. 2017 ജനുവരി ആറു മുതല്‍ 2018 ജൂണ്‍ വരെയുള്ള ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തയ്ക്ക് ലഭിക്കുന്നത്. ചിന്ത സ്ഥാനം ഏല്‍ക്കുന്ന കാലയളവില്‍ അഡ്വാന്‍സായി നല്‍കിയിരുന്ന 50,000 രൂപയായിരുന്നു പ്രതിമാസ ശമ്പളം. ഒരു ലക്ഷം […]
പി.എസ്.സി റാങ്ക് ലിസ്റ്റ് സമരം; ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി
പി.എസ്.സി റാങ്ക് ലിസ്റ്റ് സമരവുമായി ബന്ധപ്പെട്ട് യുവജന കമ്മീഷൻ ചെയർ പേഴ്സൺ ചിന്താ ജെറോമിന് തുറന്ന കത്തുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്. നായർ. യുവജന കമ്മീഷൻ ചെയർ പേഴ്സൺ എന്ന നിലയില്‍ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന യുവജനങ്ങളുടെ അടുത്ത് ചെല്ലണമെന്നും അവരുടെ പരാതി കേട്ട്, പരാതി പരിഹരിക്കാൻ മുൻ കൈയെടുക്കണമെന്നും കത്തിലൂടെ ആവശ്യപ്പെടുന്നു. സ്ഥാനങ്ങൾ അലങ്കാരത്തിന് കൊണ്ട് നടക്കാതെ, ഇരിക്കുന്ന സ്ഥാനത്തിന്റെ വലിപ്പം അറിഞ്ഞ് ഒരു മിനിട്ട് പോലും പാഴാക്കാതെ […]