രാജ്യതലസ്ഥാനത്ത് നിന്നും ചൈനീസ് യുവതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയും, ചാരവൃത്തി നടത്തിയെന്നുമാണ് ഇവർക്കെതിരായ ആരോപണം. കായ് റുവോ എന്നാണ് പ്രതിയുടെ പേര്. ‘മജ്‌നു കാ തില’ പ്രദേശത്തെ ബുദ്ധ അഭയാർത്ഥി സെറ്റിൽമെന്റിൽ നിന്നുമാണ് ചൈനീസ് ചാര സ്ത്രീയെ അറസ്റ്റ് ചെയ്തത്. യുവതി നേപ്പാൾ വഴി ഇന്ത്യയിൽ എത്തിയെന്നാണ് സംശയം. മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിലായിരുന്നു യുവതി താമസിച്ചിരുന്നത്. കൈ റുവോയിൽ നിന്ന് ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. […]
Tag: Chinese
ചൈനീസ് യുദ്ധവിമാനം പരിശീലനത്തിനിടെ തകർന്നു; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്
പരിശീലനത്തിനിടെ ചൈനയിൽ സൈനിക വിമാനം തകർന്നു വീണു. സംഭവത്തിൽ ഒരാൾ മരിക്കുകയും, രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹുബേ പ്രവിശ്യയിലായിരുന്നു സംഭവം. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജെ.7 യുദ്ധവിമാനം ആണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് രക്ഷപ്പെട്ടു. ഷാംഗ്ഹായിലെ ജനവാസ കേന്ദ്രത്തിലാണ് വിമാനം തകർന്ന് വീണത്. വിമാനത്തിന്റെ അവശിഷ്ടം വീണാണ് ഒരാൾ മരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. വിമാനം വീണ പ്രദേശത്തെ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വിമാനം തകർന്ന് വീണതിനെ തുടർന്നുണ്ടായ തീ അണയ്‌ക്കാൻ ഏറെ നേരം […]
സിപിഐഎം പ്രകടിപ്പിക്കുന്ന ചൈനീസ് പ്രേമം ദേശവിരുദ്ധവും രാഷ്ട്രീയ പാപ്പരത്തവുമെന്ന് കെ സി വേണുഗോപാൽ എംപി
സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള കോട്ടയം ജില്ലാ സമ്മേളന വേദിയിൽ നടത്തിയ ചൈനാ അനുകൂല പ്രസംഗത്തിനെതിരെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. രാജ്യ സുരക്ഷയ്ക്ക് അതീവ ഭീഷണി ഉയര്‍ത്തുന്ന കാലഘട്ടത്തിലും സിപിഐഎം പ്രകടിപ്പിക്കുന്ന ചൈനീസ് പ്രേമം ദേശവിരുദ്ധവും രാഷ്ട്രീയ പാപ്പരത്തവുമാണെന്ന് വേണുഗോപാൽ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു. ചൈന ഉയര്‍ത്തുന്ന ഭീഷണികള്‍ക്കു നേരെ കണ്ണടയ്ക്കുന്ന മോദി ഭരണകൂടം, അരുണാചല്‍ പ്രദേശില്‍ മക്‌മോഹന്‍ ലൈന്‍ മറികടന്ന് ചൈനീസ് ഗ്രാമം നിര്‍മ്മിച്ചെന്ന […]
ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ല; വ്യക്തമാക്കി ഇന്ത്യ
ചൈനയുടെ ഒരുവിധത്തിലുള്ള അധിനിവേശവും അനുവദിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. അരുണാചൽപ്രദേശ് മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് ചേർന്ന് ചൈന നിർമ്മിച്ച ഗ്രാമവുമായി ബന്ധപ്പെട്ട യുഎസ് റിപ്പോർട്ടിൽ ആണ്‌ന ഇന്ത്യയുടെ പ്രതികരണം.നിയമ വിരുദ്ധമായ അധിനിവേശം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ( india against Chinese invasion ) അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്തെ റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. […]