World

അഫ്ഗാൻ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക; യുനിസെഫ്

അഫ്ഗാനിസ്ഥാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുണിസെഫ്(UNICEF). ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്‌ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിച്ചു. പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുകളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണ്. തുടർന്നും ഇത് നോക്കിനിൽക്കാൻ കഴിയില്ലെന്ന് യുനിസെഫ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ മുഴുവൻ കുട്ടികൾക്കും […]

Health Kerala

സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും: മന്ത്രി വീണാ ജോര്‍ജ്

സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. മുതിര്‍ന്നവര്‍ക്കായി 875 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ആകെ 1426 കേന്ദ്രങ്ങളാണ് സജ്ജമാക്കിയത്. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധിച്ചും വാക്‌സിനേഷന്‍ സംബന്ധിച്ചും ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിട്ടുണ്ട്. കുട്ടികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നുമുള്ള പ്രതികരണം പോസിറ്റീവാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജനറല്‍ […]